ഓര്‍മത്തണലില്‍ 'റിട്രോവെയില്‍'

ഓര്‍മത്തണലില്‍ 'റിട്രോവെയില്‍'

എടത്വാ സെന്റ് അലോഷ്യസ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് പൂർവ വിദ്യാർത്ഥി സംഗമം
Updated on
1 min read

ആലപ്പുഴ എടത്വാ സെന്റ് അലോഷ്യസ് കോളേജിൽ ഒരുകാലത്ത് തോളോട് തോൾ ചേർന്നിരുന്ന് പഠിച്ചവർ... ഇണങ്ങിയും പിണങ്ങിയും കളിച്ചും ചിരിച്ചും, അറിവും തിരിച്ചറിവും കൈവരിച്ച് മൂന്ന് വർഷം ചെലവിട്ടവർ... പല കൊടിക്ക് കീഴിൽനിന്ന് മുദ്രാവാക്യം വിളിച്ചവർ... ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ പഠിച്ച അവരിന്നലെ ഒരുമിച്ചിരുന്നു.

'റിട്രോവെയിൽ' എന്ന് പേരിട്ട പൂർവ വിദ്യാർത്ഥി സംഗമം പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജി ഇന്ദുലാൽ ഉദ്ഘാടനം ചെയ്തു.

ഒരു ഡിപ്പാർട്ട്മെന്റിൽ പലവർഷങ്ങളിലായി പഠിച്ചവർ ഒന്നിച്ചിരുന്നപ്പോൾ അന്ന് പഠിപിച്ച അധ്യാപകരെ മറന്നില്ല. പ്രൊഫസർമാരായ ജോർജ് ജോസഫ്, മാത്യു ജോർജ്, മറിയാമ്മ ജോസഫ്, പി എസ് സെബാസ്റ്റ്യൻ, ജേക്കബ് സേവ്യർ, സൂസൻ ചെറിയാൻ, ജോയിസ് ജോസഫ്, വർഗീസ് പിജെ, സജീവ് ജോസഫ് എന്നീ പൂർവ്വ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.

കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ നീതു മേരി ടോമി മുഖ്യ പ്രഭാഷണം നടത്തി.

പഠിച്ചിറങ്ങിയശേഷം പലരും ആദ്യമായി കണ്ടത് ഇന്നലെയായിരുന്നു. 1965 ലെ ആദ്യ ബാച്ചിൽ പഠിപ്പിച്ചവർ മുതൽ കഴിഞ്ഞ വർഷം പഠിച്ചിറങ്ങിയവർ വരെ സംഗമത്തിൽ പങ്കെടുത്തു.

അലുംനി പ്രസിഡന്റ് ഗണേഷ് പി നായർ, ഡോ. ജെം ചെറിയാൻ, പോൾ ജേക്കബ്, റിക്സൺ ഉമ്മൻ എടത്തിൽ എന്നിവർ നേതൃത്വം നൽകി

logo
The Fourth
www.thefourthnews.in