പുറത്തുവന്നത് തന്റെ ആത്മകഥയിലെ ഭാഗങ്ങളല്ല, പിന്നില്‍ തത്പരകക്ഷികളുടെ ഗൂഢാലോചന; പോലീസ് മേധാവിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

പുറത്തുവന്നത് തന്റെ ആത്മകഥയിലെ ഭാഗങ്ങളല്ല, പിന്നില്‍ തത്പരകക്ഷികളുടെ ഗൂഢാലോചന; പോലീസ് മേധാവിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

സുപ്രധാനദിനമായ വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇതു പുറത്തുവന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ജയരാജന്‍ ആരോപിക്കുന്നത്.
Updated on
2 min read

തന്റെ ആത്മകഥയെന്ന പേരില്‍ മാധ്യമങ്ങളിലൂടെ ചില ഭാഗങ്ങള്‍ പുറത്തുവന്നതിനെതിരെ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനു പരാതി നല്‍കി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. ചേലക്കരയിലും വയനാട്ടിലും ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ദിവസമുണ്ടായ ഈ വിവാദം ആസൂത്രിത ഗൂഢാലോചനയാണെന്ന് ഷെയ്ഖ് ദര്‍വേഷ് സാഹിബിനു നല്കിയ പരാതിയില്‍ അദ്ദേഹം പറഞ്ഞു. ഏറെ സുപ്രധാനദിനമായ വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇതു പുറത്തുവന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ജയരാജന്‍ ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗൂഢാലോചനക്കാര്‍ക്കെതിരെ കേസെടുത്ത് ഉചിതമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെടുന്നു.

തന്റെ ആത്മകഥ എന്ന പേരില്‍ ചില ഭാഗങ്ങള്‍ പുറത്തുവന്നത് എവിടെനിന്നാണെന്ന കണ്ടെത്തണമെന്നാണ് പരാതിയിലെ ആവശ്യം. തീര്‍ത്തും സാങ്കല്പികവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇവ ഞാന്‍ ചിന്തിക്കുകയോ എഴുതുകയോ ചെയ്യാത്തതാണ്. ആത്മകഥ ഇതുവരെ തീര്‍പ്പാക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല.

കേരളത്തിലെ ചാനലുകള്‍ വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രക്ഷേപണം ചെയ്യുകയാണ്. ഉള്ളടക്കം മാധ്യമങ്ങളില്‍ വന്നത് അങ്ങേയറ്റം കളവും വസ്തുതാവിരുദ്ധവുമാണ്. ഇതുവരെ പുസ്തത്തിന്റെ തലക്കെട്ടോ മുഖചിത്രമോ തീരുമാനിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ചില തത്പരകക്ഷികളുടെ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും അതു കണ്ടുപിടിക്കണമെന്നും ജയരാജന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

പുറത്തുവന്നത് തന്റെ ആത്മകഥയിലെ ഭാഗങ്ങളല്ല, പിന്നില്‍ തത്പരകക്ഷികളുടെ ഗൂഢാലോചന; പോലീസ് മേധാവിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍
പോളിങ് ദിനത്തില്‍ സിപിഎമ്മിനെ പൊള്ളിച്ച് 'കട്ടന്‍ചായയും പരിപ്പുവടയും'; അത് തന്റേതല്ലെന്ന് ഇപി ജയരാജന്‍

വയനാട്ടിലെയും ചേലക്കരയിലെയും ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തില്‍ ഇടതുമുന്നണിയെ വെട്ടിലാക്കിയാണ് മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം മുതിര്‍ന്ന നേതാവുമായ ഇപി ജയരാജന്റേത് എന്ന രീതിയില്‍ പ്രചരിക്കുന്ന 'കട്ടന്‍ചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പുസ്തകത്തിന്റെ ഭാഗങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടത്. ഡിസി ബുക്ക് ആണ് പ്രസാധകർ. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതും, ബിജെപിയില്‍ ചേരാന്‍ ശോഭാ സുരേന്ദ്രനെ കണ്ടതും പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ കോണ്‍ഗ്രസ് നേതാവ് പി സരിനെ സിപിഎം പരിഗണിച്ചതുമടക്കമുള്ളവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് ഇപിയുടെ ആത്മകഥയെന്ന നിലയില്‍ പ്രചരിക്കുന്ന പുസ്തകഭാഗങ്ങളിലുള്ളത്.

പ്രകാശ് ജാവഡേക്കറിനെ കണ്ടത് ബിജെപിയില്‍ ചേരാനുള്ള ചര്‍ച്ചയുടെ ഭാഗമാണെന്നു വരുത്തിതീര്‍ത്തതിനു പിന്നില്‍ ശേഭാ സുരേന്ദ്രനാണെന്നാണ് പുസ്തകത്തിലുഒള്ളത്. ''തൃശൂര്‍ ഗസ്റ്റ് ഹൗസിലും ഡല്‍ഹിയിലും എറണാകുളത്തും ശോഭാ സുരേന്ദ്രനൊപ്പം ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി എന്നാണ് അവര്‍ ആവര്‍ത്തിച്ചു പറയുന്നത്. ഒരു തവണമാത്രമാണ് അവരെ കണ്ടിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിനിടെയാണത്. അതിനു മുമ്പോ ശേഷമോ ഫോണില്‍ പോലും സംസാരിച്ചിട്ടില്ല''- പുസ്തകത്തില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in