'പാപിയുടെ കൂടെ ശിവന്‍ കൂടി ശിവനും പാപിയായി'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ മാറ്റി, പകരം ടി പി രാമകൃഷ്ണന്‍

'പാപിയുടെ കൂടെ ശിവന്‍ കൂടി ശിവനും പാപിയായി'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ മാറ്റി, പകരം ടി പി രാമകൃഷ്ണന്‍

സംസ്ഥാന സമിതിയില്‍ നടപടി ഉറപ്പാണെന്ന് വ്യക്തമായതിനു പിന്നാലെയാണ് ഇപി രാജിവച്ചൊഴിയാന്‍ തീരുമാനിച്ചത്
Updated on
2 min read

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപി പ്രവേശന ചര്‍ച്ചാവിഷയത്തില്‍ പ്രതിരോധത്തിലാക്കിയതില്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെതിരെ സിപിഎമ്മില്‍ ഉരുണ്ടുകൂടിയ അമര്‍ഷം ഒടുവില്‍ പൊട്ടിത്തെറിയിലേക്ക്. ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍നിന്നു നീക്കി. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണു തീരുമാനം. ഇത് ഇന്നു ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ റിപ്പോർട്ട് ചെയ്യും.

ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറും ദല്ലാൾ നന്ദകുമാറുമായുള്ള കൂടിക്കാഴ്ചയെത്തുടർന്നുള്ള വിവാദത്തിലാണ് ഇപി ജയരാജനെതിരായ നടപടി. ഇപിക്കെതിരെ ഒരുവിഭാഗം നേതാക്കള്‍ രൂക്ഷവിമര്‍ശനമാണ് ഒരുവിഭാഗം നേതാക്കൾ ഉയർത്തിയത്. സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തെത്തുടർന്ന് പ്രതിഷേധിച്ച് ഇ പി സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. കണ്ണൂർ കീച്ചേരിയിലെ വസതിയിലെത്തിയ ഇപി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.

'പാപിയുടെ കൂടെ ശിവന്‍ കൂടി ശിവനും പാപിയായി'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ മാറ്റി, പകരം ടി പി രാമകൃഷ്ണന്‍
മോദി ബ്രാന്‍ഡിന് പകരം സൗജന്യങ്ങള്‍; ഒരിക്കല്‍ തള്ളിപ്പറഞ്ഞ തന്ത്രം ബിജെപി ഏറ്റെടുക്കുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് എന്ത് സംഭവിക്കും

സംസ്ഥാന സമിതിയില്‍ നടപടി ഉറപ്പാണെന്ന് വ്യക്തമായതിനു പിന്നാലെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനമൊഴിയാൻ ഇ പി സെക്രട്ടേറിയറ്റ് യോഗത്തിൽ സന്നദ്ധത അറിയിച്ചത്. ഇപിക്ക് പകരക്കാരനായി മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടി പി രാമകൃഷ്ണന്‍ എത്തിയേക്കുമെന്നാണ് സൂചന. ഇന്നുചേരുന്ന സംസ്ഥാന സമിതിയില്‍ രാമകൃഷ്ണന്റെ പേര് മുന്നോട്ടുവെയ്ക്കും.

ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കർ ദല്ലാള്‍ നന്ദകുമാറിനൊപ്പം തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ തന്നെ സന്ദര്‍ശിച്ചതാണ് ഇപിക്ക് വിനയായയത്. ലോക്‌സഭ വോട്ടെടുപ്പ് ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ഇ പി ജയരാജന്റെ പ്രകൃതം എല്ലാവര്‍ക്കും അറിയാലോ എല്ലാവരുമായി കൂട്ടുകൂടും. നമ്മൂടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്. പാപിയുമായി ശിവന്‍ കൂട്ടുകൂടിയാല്‍ ശിവനും പാപിയായി മാറും. കൂട്ടുകെട്ടുകളില്‍ ജാഗ്രതപുലര്‍ത്തണം. ഉറക്കം തെളിഞ്ഞാല്‍ ആരെ പറ്റിക്കാം എന്ന് ആലോചിക്കുന്ന ചിലരുണ്ട്. അത്തരം ആളുകളുമായി ഉള്ള ലോഹ്യം, അല്ലെങ്കില്‍ കൂട്ടുകെട്ട്, സൗഹൃദം എന്നിവ സാധാരണഗതിയില്‍ ശ്രദ്ധിക്കേണ്ടതാണ്. സഖാവ് ഇപി ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താറില്ലെന്ന് നേരത്തെയുള്ള അനുഭവമാണ്. ഇത്തരം ആളുകളുമായുള്ള കൂട്ടുകെട്ടുകളില്‍ ഇപി ജയരാജന്‍ ശ്രദ്ധിക്കണമെന്നായിരുന്നു അന്നത്തെ പിണറായിയുടെ പ്രതികരണം.

'പാപിയുടെ കൂടെ ശിവന്‍ കൂടി ശിവനും പാപിയായി'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ മാറ്റി, പകരം ടി പി രാമകൃഷ്ണന്‍
സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികപീഡനത്തിന് കേസ്; എഫ്‌ഐആര്‍ യുവാവിന്റെ പരാതിയില്‍, ശ്രീകുമാർ മേനോനെതിരെയും കേസ്

ബിജെപിയിലേക്കു വരാന്‍ ചര്‍ച്ച നടത്തിയ മുതിര്‍ന്ന സിപിഎം നേതാവ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെന്ന് ശോഭാ സുരേന്ദ്രനായിരുന്നു ആദ്യം വെളിപ്പെടുത്തിയത്. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് 90 ശതമാനം ചര്‍ച്ചകള്‍ ഇ പി ജയരാജന്‍ പൂര്‍ത്തിയാക്കിയിരുന്നെന്നും എന്നാല്‍ എന്തുകൊണ്ടാണ് പിന്മാറിയതെന്ന് വെളിപ്പെടുത്തേണ്ടത് ഇ പി ജയരാജനാണെന്നുമായിരുന്നു ശോഭയുടെ ആരോപണം.

ശോഭ സുരേന്ദ്രനെതിരെ ദല്ലാൾ നന്ദകുമാർ സാമ്പത്തിക ആരോപണം ഉന്നയിച്ചിരുന്നു. ഭൂമി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചുവെന്നായിരുന്നു ആരോപണം. ഇതിനു മറുപടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ നന്ദകുമാറിനെതിരെ തിരിഞ്ഞ ശോഭ, ഇപി ജയരാജയനെയും ചിത്രത്തിലേക്ക് എത്തിച്ചു.

പിണറായി വിജയനോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിന് തന്നെ വന്ന് കണ്ടയാളാണ് ടി ജി നന്ദകുമാറെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ആദ്യ ആരോപണം. എന്നാല്‍ നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായിരുന്നില്ല. രണ്ട് ദിവസത്തിനകം നന്ദകുമാര്‍ തന്നെ വിഷയത്തില്‍ പ്രതികരിക്കണമെന്നായിരുന്നു ശോഭയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് കേരളം സുപ്രധാനമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോളിങിലേക്ക് നീങ്ങുന്നതിനിടെ ഇ പി ജയരാജന് നേരെ ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്. ശോഭ സുരേന്ദ്രന്‍ പറഞ്ഞ നേതാവ് ഇപി ജയരാജനാണെന്ന നിലയില്‍ മുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനായിരുന്നു ഇ പി ജയരാജന്റെ പേര്‍ ആദ്യം ഉന്നയിച്ചത്.

'പാപിയുടെ കൂടെ ശിവന്‍ കൂടി ശിവനും പാപിയായി'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ മാറ്റി, പകരം ടി പി രാമകൃഷ്ണന്‍
'ബിജെപിയുമായി ചര്‍ച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജൻ, മകൻ വാട്‌സ്ആപ്പ് സന്ദേശമയച്ചു'; വെളിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

''സുധാകരന്‍ പോകുന്നു എന്ന് പറഞ്ഞ് എന്റെ പേരുപയോഗിച്ച് എല്ലാവരും കളിച്ചല്ലോ... ഞാനല്ല ബിജെപിയിലേക്ക് പോകുന്നത്, ഇ പി ജയരാജനാണ് എന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം.'' ഗള്‍ഫില്‍ വെച്ചാണ് ഇ പി ജയരാജനും ബിജെപി നേതൃത്വവും തമ്മില്‍ ആദ്യ ചര്‍ച്ച നടന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഈ ആരോപണം നിഷേധിച്ച് ഇ പി ജയരാജന്‍ രംഗത്തെത്തി. തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമൊന്നുമില്ല. അവര്‍ക്കെതിരെ പൊരുതി വന്നവനാണ് താനെന്നും ഇപി കൂട്ടിച്ചേര്‍ത്തു. കെ സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് ജാവഡേക്കറുമായി ചര്‍ച്ച നടത്തിയത് ജയരാജന്‍ സമ്മതിച്ചു. രാഷ്ട്രീയം സംസാരിച്ചില്ലെന്നും വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമായിരുന്നെന്നു ഇതെന്നും വോട്ടെടുപ്പ് ദിവസം ജയരാജന്‍ സമ്മതിച്ചു. ഇതു പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുമായി. ഇതോടെയായിരുന്നു ജയരാജനെതിരെ നടപടിയെടുക്കാൻ വൈകിയാണെങ്കിലും സിപിഎം നിർബന്ധിതമായത്.

logo
The Fourth
www.thefourthnews.in