എറണാകുളം - അങ്കമാലി അതിരൂപതയില്‍ വെട്ടിനിരത്തല്‍, പിളര്‍പ്പ് മുന്നില്‍ കണ്ട് ഇരുവിഭാഗവും

എറണാകുളം - അങ്കമാലി അതിരൂപതയില്‍ വെട്ടിനിരത്തല്‍, പിളര്‍പ്പ് മുന്നില്‍ കണ്ട് ഇരുവിഭാഗവും

അതിരൂപതയുടെ സ്ഥാപനങ്ങളുടെയും, മറ്റും ചുമതലയുള്ള ഫിനാന്‍സ് ഓഫിസര്‍ ചുമതലയിലടക്കം പുതിയ നിയമനം നടപ്പാക്കി.
Updated on
1 min read

സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയില്‍ വെട്ടി നിരത്തല്‍. വിമത വിഭാഗം കൂരിയ അംഗങ്ങളെ പുറത്താക്കി അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍. അതിരൂപതയുടെ സ്ഥാപനങ്ങളുടെയും, മറ്റും ചുമതലയുള്ള ഫിനാന്‍സ് ഓഫിസര്‍ ചുമതലയിലടക്കം പുതിയ നിയമനം നടപ്പാക്കി. കൂരിയ പുനഃസംഘടിപ്പിച്ചു.

ഭൂമി വില്‍പന വിവാദ കാലത്ത് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൂരിയായില്‍ പ്രൊ ക്യൂറേറ്ററായിരുന്ന ഫാ. ജോഷി പുതുവ പുതിയ ചാന്‍സിലര്‍

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പുതിയ വികാരി ജനറല്‍. ഫാ. പാലക്കപിള്ളിയെ പ്രോട്ടോസിഞ്ചല്ലൂസ് ആയി നിയമിച്ചു. അതിരൂപതയുടെ മെത്രാപോലീത്ത സ്ഥാനത്തേക്ക് വത്തിക്കാന്‍ ഏറെ താല്‍പര്യം പുലര്‍ത്തുന്ന പേരാണ് ഫാ. പാലക്കപിള്ളിയുടേത്. നിലവില്‍ കേരള കത്തോലിക്ക സഭയുടെ വക്താവും പിഒസി. ഡയറക്ടറുമാണ് അദ്ദേഹം.

എറണാകുളം - അങ്കമാലി അതിരൂപതയില്‍ വെട്ടിനിരത്തല്‍, പിളര്‍പ്പ് മുന്നില്‍ കണ്ട് ഇരുവിഭാഗവും
ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?

ഭൂമി വില്‍പന വിവാദ കാലത്ത് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൂരിയായില്‍ പ്രൊ ക്യൂറേറ്ററായിരുന്ന ഫാ. ജോഷി പുതുവയാണ് പുതിയ ചാന്‍സിലര്‍. വിവാദ ഇടപാടില്‍ മുഴുവന്‍ കാര്യങ്ങളും നടത്തിയിരുന്നത് ഫിനാന്‍സ് ഓഫീസറായിരുന്ന ജോഷി പുതുവ ആയിരുന്നു. ഭൂമി വിവാദത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ പുര്‍ണമായും വത്തിക്കാന്‍ അംഗീകരിച്ചില്ല എന്നതിനാലാണ് വത്തിക്കാന്‍ നേരിട്ട് ഭരണം നടത്തുന്ന എറണാകുളം - അങ്കമാലി അതിരൂപതയില്‍, വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്കൊപ്പം നിന്ന ഫാ. പുതുവയെ മുഖ്യ ചുമതലയിലേക്ക് നിയമിച്ചത്.

logo
The Fourth
www.thefourthnews.in