അഷ്ടവൈദ്യന്‍ ഇ ടി നാരായണന്‍ മൂസ് ആയുര്‍വേദത്തിന് നല്‍കിയ സംഭാവന മഹത്തരം: മന്ത്രി സര്‍ബാനന്ദ സോനോവാള്‍

അഷ്ടവൈദ്യന്‍ ഇ ടി നാരായണന്‍ മൂസ് ആയുര്‍വേദത്തിന് നല്‍കിയ സംഭാവന മഹത്തരം: മന്ത്രി സര്‍ബാനന്ദ സോനോവാള്‍

ആയുഷ് സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധയാണ് കേന്ദ്രം ചെലുത്തുന്നതെന്ന് മന്ത്രി പറഞ്ഞു
Updated on
1 min read

വൈദ്യരത്നം ചെയര്‍മാനായിരുന്ന അഷ്ടവൈദ്യന്‍ ഇ ടി നാരായണന്‍ മൂസ് ആയുര്‍വേദത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ ദീര്‍ഘദര്‍ശിയായിരുന്നുവെന്നും അദ്ദേഹം രൂപം നല്‍കിയ സ്ഥാപനങ്ങള്‍ അതിന് ഉദാഹരണമാണെന്നും കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍. നാരായണന്‍ മൂസ്സിന്റെ സ്മരണാര്‍ഥം ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി ക്ഷേത്രമൈതാനത്ത് സംഘടിപ്പിച്ച മെന്റേഴ്സ് ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഷ്ടവൈദ്യന്‍ ഇ ടി നാരായണന്‍ മൂസ് ആയുര്‍വേദത്തിന് നല്‍കിയ സംഭാവന മഹത്തരം: മന്ത്രി സര്‍ബാനന്ദ സോനോവാള്‍
'രാജ്യസഭാംഗത്തിന് ചേരാത്ത പെരുമാറ്റം'; തൃണമൂൽ കോൺഗ്രസ് എം പി ഡെറിക് ഒബ്രിയാന് സസ്‌പെൻഷന്‍

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആയുഷ് സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധയാണ് കേന്ദ്രം ചെലുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ദേശീയ ആയുഷ് പദ്ധതിയ്ക്കായി 2014-ല്‍ 78 കോടി രൂപയാണ് ചെലവഴിച്ചതെങ്കില്‍ 2023-24ല്‍ 1,200 കോടിയായി ഉയര്‍ത്തി. കേന്ദ്രപദ്ധതികളുടെ ഭാഗമായി ആയുഷ് വകുപ്പ് 2014 മുതല്‍ 270 കോടി രൂപ കേരളത്തിന് അനുവദിച്ചു. അഞ്ച് ആയുഷ് ആശുപത്രികള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കിയെന്നും മന്ത്രി പറഞ്ഞു. 'ധര്‍മസാഗരം', 'ആയുര്‍ജ്യോതി' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

മെഡിക്കല്‍ ടൂറിസം രംഗത്തെ അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കണ്ണൂരില്‍ 311 ഏക്കറില്‍ അന്താരാഷ്ട്ര അയൂര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.

അഷ്ടവൈദ്യന്‍ ഇ ടി നാരായണന്‍ മൂസ് ആയുര്‍വേദത്തിന് നല്‍കിയ സംഭാവന മഹത്തരം: മന്ത്രി സര്‍ബാനന്ദ സോനോവാള്‍
'സൈനിക ഡ്രോൺ നിർമാണത്തിൽ ചൈനീസ് ഉപകരണങ്ങൾ പാടില്ല'; വിലക്കേർപ്പെടുത്തി ഇന്ത്യ

വൈദ്യരത്നം ഗ്രൂപ്പ് എം ഡി അഷ്ടവൈദ്യന്‍ ഡോ. ഇ ടി നീലകണ്ഠന്‍ മൂസ് അധ്യക്ഷത വഹിച്ചു. മുന്‍ അംബാസിഡര്‍ വേണുരാജാമണി, ടി എന്‍ പ്രതാപന്‍ എം പി, കെ യു എച്ച് എസ് വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍, കലക്ടര്‍ കൃഷ്ണ തേജ്, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍, വൈദ്യര്തനം ജോയിന്റ് എം ഡി അഷ്ടവൈദ്യന്‍ പരമേശ്വരന്‍ മൂസ്, വൈദ്യരത്‌നം ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ സതി നാരായണന്‍ മൂസ്, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ഡോ. ഇ ടി യദു നാരായണന്‍ മൂസ്, അഷ്ടവൈദ്യന്‍ ഡോ. ഇ ടി കൃഷ്ണന്‍ മൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in