ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സമ്മർദ്ദം ചെലുത്താമെന്ന് കരുതേണ്ട, പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശം; ഗവർണർ

സര്‍വകലാശാലകളെ ഭരിക്കുന്ന പാര്‍ട്ടിയുടെ ഡിപാര്‍ട്ട്‌മെന്റാക്കി മാറ്റാന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍
Updated on
1 min read

എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ പ്രതികരണവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ സമ്മർദം ചെലുത്താമെന്ന് ആരും കരുതേണ്ടെന്നും ഗവർണർ പറഞ്ഞു. ഗവർണർക്കെതിരെ ഇടതുപക്ഷം നടത്തുന്ന രാജ്ഭവൻ മാർച്ചിനെ നേരിട്ട് വിമർശിക്കാതെയായിരുന്നു ഗവർണറുടെ പരാമർശം.

''ജനാധിപത്യമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഏറ്റുമുട്ടലിനില്ല. വ്യക്തിപരമായ ആരോടും പ്രശ്‌നമില്ല. കോടതി ഉത്തരവുകളെ എല്ലാവരും മാനിക്കണം. തന്റെ മേല്‍ സമ്മര്‍ദം ചെലുത്താമെന്ന് കരുതേണ്ട. ഭരണഘടനാ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. അതിൽ നിന്ന് പിന്മാറില്ല''- ഗവർണർ പറഞ്ഞു.

സർവകലാശാലകളുടെ കാര്യത്തില്‍ സർക്കാർ അനധികൃതമായ ഇടപെട്ടതിന്റെ ആയിരം ഉദാഹരണങ്ങൾ താന്‍ കാണിച്ചുതരാമെന്നും ഗവർണർ

ആരോടും വ്യക്തിപരമായ ശത്രുതയില്ലെന്നും എന്നാല്‍ ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ തീര്‍ത്തും അസ്വസ്ഥനാണെന്നും ഗവർണർ പറഞ്ഞു. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളെയാണ് ചോദ്യം ചെയ്തത്.

രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം വൈസ് ചാന്‍സലര്‍ക്കാണ്. ഓരോരുത്തരും അവരുടെ പരിധിയില്‍ നില്‍ക്കണം. സര്‍ക്കാരിന്റെ ഭരണകാര്യങ്ങളില്‍ ഒന്നിലും താന്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും അത്തരത്തില്‍ ഒരു കാര്യമെങ്കിലും ചൂണ്ടികാണിക്കാന്‍ സാധിച്ചാല്‍ ആ നിമിഷം താന്‍ രാജിവെയ്ക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സർവകലാശാലകളുടെ കാര്യത്തില്‍ സർക്കാർ അനധികൃതമായ ഇടപെട്ടതിന്റെ ആയിരം ഉദാഹരണങ്ങൾ താന്‍ കാണിച്ചുതരാമെന്നും ഗവർണർ പറഞ്ഞു.

കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം മികച്ചതാണ്. എന്നാല്‍ സര്‍വകലാശാലകളുടെ സ്ഥിതി അതല്ല. സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തമാണ്.

സര്‍വകലാശാലകളെ ഭരിക്കുന്ന പാര്‍ട്ടിയുടെ ഡിപാര്‍ട്ട്‌മെന്റാക്കി മാറ്റാന്‍ സാധിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള സര്‍വകലാശാലകളുടെ കെടുകാര്യസ്ഥതമൂലം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പഠനത്തിന് ശേഷം കേരളം വിടുകയാണ്. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം മികച്ചതാണ്. എന്നാല്‍ സര്‍വകലാശാലകളുടെ സ്ഥിതി അതല്ല. സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തമാണ്.

ഗവർണറെ ചാന്‍സലർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച ഒരു ഓർഡിനന്‍സും ഡല്‍ഹിയിലേക്ക് പുറപ്പെടുന്നത് വരെ തനിക്ക് ലഭിച്ചിട്ടില്ല. കൈയില്‍ കിട്ടാത്ത ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ല. മുന്‍പ് ഒപ്പിടാതെ വെച്ച ബില്ലുകളില്‍ മുഖ്യമന്ത്രിയോട് തന്റെ ചോദ്യങ്ങള്‍ ഉന്നയിക്കുകയും വന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആരും വന്നിരുന്നില്ല. കേരളത്തില്‍ 13 സര്‍വകലാശാലകളാണ് ഉണ്ടായിരുന്നത്. അവിടെയെല്ലാം നൂറ് കണക്കിന് നിയമവിരുദ്ധ നിയമനങ്ങളാണ് നടന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in