കാമുകനെ 
തട്ടിക്കൊണ്ടുപോയി കവര്‍ച്ച; തിരുവനന്തപുരത്ത് യുവതിയും സംഘവും പിടിയില്‍

കാമുകനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; തിരുവനന്തപുരത്ത് യുവതിയും സംഘവും പിടിയില്‍

ബുധനാഴ്ചയാണ് തക്കല സ്വദേശി മുഹൈദീന്‍ അബ്ദുള്‍ ഖാദറിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയത്
Updated on
1 min read

കന്യാകുമാരി ജില്ലയിലെ തക്കല സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. കവര്‍ച്ചയ്ക്ക് ഇരയായ യുവാവിന്റെ കാമുകി ഉള്‍പ്പെടെ ആറ് പേരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രവാസിയായ മുഹൈദീന്‍ അബ്ദുള്‍ ഖാദറിനെ വിമാനത്താവളത്തില്‍ നിന്നും കാമുകിയും സംഘവും തട്ടിക്കൊണ്ടു പോയത്. മുഹൈദിന്റെ കാമുകി ഇന്‍ഷയും സഹോദരന്‍ ഷഫീക്കും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പ്രവാസിയായ മുഹൈദീന്‍ അബ്ദുള്‍ ഖാദറിനെ വിമാനത്താവളത്തില്‍ നിന്നും കാമുകിയും സംഘവും തട്ടിക്കൊണ്ടു പോയത്.

ദുബായില്‍ നിന്നും നാട്ടിലെത്തിയ മുഹൈദീന്‍ അബ്ദുള്‍ ഖാദറിനെ വിമാനത്താവളത്തില്‍ വച്ച് കാമുകിയും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ചിറയന്‍കീഴ് സ്വദേശി ഇന്‍ഷ അബ്ദുള്‍ വഹാബും മുഹൈദീനും ദുബായില്‍ വച്ച് അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കാറില്‍ കയറിയ മുഹൈദീനെ ബന്ദിയാക്കി ചിറയന്‍കീഴിലേക്ക് കൊണ്ടുപോയി. ചിറയന്‍കീഴിലെ ഒരു റിസോര്‍ട്ടില്‍ രണ്ട് ദിവസം കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയും കയ്യിലുണ്ടായിരുന്ന അഞ്ച് പവന്‍ സ്വര്‍ണവും അക്കൗണ്ടിലെ 15,70,000 രൂപയും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും അടക്കമുള്ളവ കവര്‍ച്ച ചെയ്തു എന്നാണ് പോലീസിന് ലഭിച്ച പരാതി.

ചിറയന്‍കീഴിലെ ഒരു റിസോര്‍ട്ടില്‍ രണ്ട് ദിവസം കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയും കയ്യിലുണ്ടായിരുന്ന അഞ്ച് പവന്‍ സ്വര്‍ണവും അക്കൗണ്ടിലെ 15,70,000 രൂപയും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും അടക്കമുള്ളവ കവര്‍ച്ച ചെയ്തു

പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ഒരു കോടി രൂപ നല്‍കണമെന്നായിരുന്നു മുഹൈദീനോട് ആവശ്യപ്പെട്ടത്. ഈ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് തട്ടി കൊണ്ടുപോയി 15,70,000 രൂപയും രണ്ട് ഫോണും സ്വര്‍ണവും തട്ടിയെടുത്തത്. മുദ്ര പത്രങ്ങളും ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്. അമ്പതിനായിരം രൂപ നല്‍കാമെന്ന ഉറപ്പ് നല്‍കിയ ശേഷമാണ് മുഹൈദീനെ സ്‌കൂട്ടറില്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. ദുബായിലേക്കുള്ള മടക്കയാത്രാ ടിക്കറ്റും നല്‍കി സംഭവം പുറം ലോകമറിയാതെ മുഹൈദീനെ തിരിച്ചയക്കാമെന്നായിരുന്നു കാമുകിയും സംഘവും കരുതിയത്.

എന്നാല്‍, വിമാനത്താവളത്തിന് അകത്ത് കയറിയ ശേഷം മുഹൈദീന്‍ ഉടന്‍ തന്നെ പോലീസിനോട് കാര്യങ്ങള്‍ വിശദീകരിച്ചു. പിന്നീട് വലിയതുറ പോലീസ് എത്തി വിശദമായി മൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പ്രതികള്‍ വലയിലായത്.

logo
The Fourth
www.thefourthnews.in