ഹർത്താലിലെ കല്ലേറില്‍ തകർന്ന കെഎസ് ആർടിസി ബസ്.
ഹർത്താലിലെ കല്ലേറില്‍ തകർന്ന കെഎസ് ആർടിസി ബസ്.

'തെരുവോരങ്ങളില്‍ നിന്നു ഞങ്ങളെ കല്ലെറിയല്ലേ...

വൈറലായി ഫേസ് ബുക്ക് പോസ്റ്റ്
Updated on
1 min read

'പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടല്‍, എല്ലായ്പോഴും ഇരയാകുന്നവർ, അരുതേ ഞങ്ങളോട്' ഹർത്താല്‍ ദിനത്തില്‍ വൈറലായി ഈ ഫേസ് ബുക്ക് പോസ്റ്റ്. പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ബസുകള്‍ക്കു നേരേ വ്യാപക അക്രമം അരങ്ങേറിയതോടെയാണ് ബസുകള്‍ തല്ലി തകര്‍ക്കരുതെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി 'അരുതേ ഞങ്ങളോട് 'എന്ന് തുടങ്ങുന്ന പോസ്റ്റുമായി രംഗത്തെത്തിയത്. അക്രമത്തില്‍ കെഎസ്ആര്‍ടിസിക്ക് 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രഥമിക നിഗമനം.

കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ ഒന്നു മനസ്സിലാക്കുക ... നിങ്ങള്‍ തകര്‍ക്കുന്നത്... നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗ്ഗത്തെയാണ്... ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ലെന്നത് തിരിച്ചറിയുക ...
കെ എസ് ആര്‍ ടി സി പോസ്റ്റ്

പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട്ടില്‍ , സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയാണ്. ഇനിയും ഇത് ഞങ്ങള്‍ക്ക് താങ്ങാനാകില്ലെന്നും കെ എസ് ആര്‍ ടി സി കൂട്ടി ചേര്‍ത്തു.

പോപുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ 51 ബസ്സുകളാണ് തല്ലി തകര്‍ത്തത്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനാവില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. പോലീസ് സംരക്ഷണയില്‍ പരമാവധി സര്‍വീസുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

അക്രമ ഹര്‍ത്താലിനെതിരേ ഹൈക്കോടതി സ്വമേധയാ കേസെടുത്തു . പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ത്താല്‍ നിയമവിരുദ്ധമെന്നും ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in