'ഓർഡർ ചെയ്ത പെറ്റ് ഫുഡ് ഓൺലൈൻ വ്യാപാരി എത്തിച്ചില്ല'; നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്‌തൃ കോടതി

'ഓർഡർ ചെയ്ത പെറ്റ് ഫുഡ് ഓൺലൈൻ വ്യാപാരി എത്തിച്ചില്ല'; നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്‌തൃ കോടതി

ഉത്തരവ് എറണാകുളം പള്ളുരുത്തി സ്വദേശിയും എഞ്ചിനീയറിങ് വിദ്യാർഥിയുമായ ഹരിഗോവിന്ദ് സമർപ്പിച്ച പരാതിയിൽ
Updated on
1 min read

ഉത്പന്നം യഥാസമയം ഉപഭോക്താവിന് എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ ഓൺലൈൻ വ്യാപാരിക്ക് പിഴ ചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. ഉപഭോക്താവിന് 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. എറണാകുളം പള്ളുരുത്തി സ്വദേശിയും എഞ്ചിനീയറിങ് വിദ്യാർഥിയുമായ ഹരിഗോവിന്ദ് സമർപ്പിച്ച പരാതിയിൽ ചെന്നൈയിലെ ജെ ജെ പെറ്റ് സോൺ എന്ന ഓൺലൈൻ സ്ഥാപനത്തിനാണ് പിഴ ചുമത്തിയിരിക്കുന്നത്. ഉപഭോക്തൃ കോടതി അധ്യക്ഷൻ ഡി ബി ബിനു, വി രാമചന്ദ്രൻ , ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് നിർദേശം നൽകിയത്.

'ഓർഡർ ചെയ്ത പെറ്റ് ഫുഡ് ഓൺലൈൻ വ്യാപാരി എത്തിച്ചില്ല'; നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്‌തൃ കോടതി
എൻഡിഎയുടെ ഭാഗമാകാൻ ജെഡിഎസ്; പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാതെ കുമാരസ്വാമി ഡൽഹിയിലേക്ക്

പരാതിക്കാരൻ 5,517 രൂപ നൽകി 10 കിലോ വരുന്ന രണ്ട് പാക്കറ്റ് "പപ്പി ഡ്രൈ ഫുഡ് " ഓൺലൈനിൽ ഓർഡർ ചെയ്തു. ഡെലിവറി ചാർജ് ഈടാക്കാതെ രണ്ട് ദിവസത്തിനകം ഉത്പന്നം വീട്ടിലെത്തിക്കും എന്നതായിരുന്നു ഓൺലൈൻ വ്യാപാരസ്ഥാപനത്തിന്റെ വാഗ്ദാനം. എന്നാൽ പെറ്റ് ഫുഡ് എത്താത്തതിനെ തുടർന്ന് പലതവണ സ്ഥാപനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പണം സ്വീകരിച്ചതിന് ശേഷവും ഉത്പന്നം യഥാസമയം നൽകാത്ത എതിർകക്ഷിയുടെ നടപടി, സേവനത്തിലെ അപര്യാപ്തയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

'ഓർഡർ ചെയ്ത പെറ്റ് ഫുഡ് ഓൺലൈൻ വ്യാപാരി എത്തിച്ചില്ല'; നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്‌തൃ കോടതി
ഭക്ഷണം മഴവെള്ളവും പച്ചമത്സ്യവും, പസഫിക് സമുദ്രത്തിൽ രണ്ട് മാസം; നാവികന്റെയും വളർത്തുനായയുടെയും അമ്പരപ്പിക്കുന്ന അതിജീവനം

"ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങൾ യഥാസമയം ഉപഭോക്താവിന് എത്തിക്കുന്നതിൽ വീഴ്ച വരുത്തുകയും അതിന് കൊറിയർ ഏജൻസിയെ പഴിക്കുകയും ചെയ്യുന്ന വിൽപ്പനക്കാരന്റെ നിലപാട് നിയമ വിരുദ്ധമാണ്. ഈ കൊമേഴ്സ് ചട്ടപ്രകാരം വിൽപ്പനക്കാരന് ഇതിൽ ബാധ്യതയുണ്ട് " -വിധിന്യായത്തിൽ ഉപഭോക്തൃ കോടതി വ്യക്തമാക്കി.

'ഓർഡർ ചെയ്ത പെറ്റ് ഫുഡ് ഓൺലൈൻ വ്യാപാരി എത്തിച്ചില്ല'; നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്‌തൃ കോടതി
സദാചാര പോലീസിങ് പുനരാരംഭിക്കാൻ ഇറാൻ; സ്ത്രീകളുടേത് ഇസ്ലാമിക വസ്ത്രധാരണമെന്ന് ഉറപ്പാക്കും

എതിർ കക്ഷി നൽകിയ വാഗ്ദാനം പാലിക്കാത്തത് മൂലം സേവനത്തിൽ ഗുരുതരമായ അപര്യാപ്തതയാണ് ഉണ്ടായത്. പരാതിക്കാരന് മനഃക്ലേശവും നഷ്ടവും സംഭവിച്ചുവെന്ന് വിലയിരുത്തി. വിധി തുക 9% പലിശ സഹിതം 30 ദിവസത്തിനകം എതിർ കക്ഷികൾ നൽകണമെന്നും കോടതി നിർദേശിച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. തോമസ് ജേക്കബ് ഹാജരായി.

logo
The Fourth
www.thefourthnews.in