ഒന്നേകാല്‍ ലക്ഷം വ്യാജന്‍മാര്‍; 
ഇലക്ഷന്‍ ഐഡി കാര്‍ഡ് നിര്‍മിക്കാന്‍ ആപ്ലിക്കേഷന്‍, പ്രതിരോധത്തിലായി യൂത്ത് കോണ്‍ഗ്രസ്

ഒന്നേകാല്‍ ലക്ഷം വ്യാജന്‍മാര്‍; ഇലക്ഷന്‍ ഐഡി കാര്‍ഡ് നിര്‍മിക്കാന്‍ ആപ്ലിക്കേഷന്‍, പ്രതിരോധത്തിലായി യൂത്ത് കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ ഐഡി കാര്‍ഡിന്റെ വ്യാജ കാര്‍ഡാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു
Updated on
2 min read

സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ പ്രതിരോധത്തിലായി യൂത്ത് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ ഐഡി കാര്‍ഡിന്റെ വ്യാജ കാര്‍ഡാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. യൂത്ത് കോണ്‍ഗ്രസിന് എതിരെ ബിജെപിയും ഡിവൈഎഫ്‌ഐയും രംഗത്തുവന്നിട്ടുണ്ട്.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒന്നേകാല്‍ ലക്ഷം വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചുവെന്നാണ് വിവരം. രണ്ടുലക്ഷത്തില്‍ അധികം അസാധു വോട്ടുകള്‍ ഉണ്ടായെന്നാണ് ആദ്യം വാര്‍ത്ത പുറത്തുവന്നത്. ആകെ പോള്‍ ചെയ്ത 7,29,626 വോട്ടില്‍ 2,16,462 വോട്ടാണ് അസാധുവായത്. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയ വോട്ടുകള്‍ 2,21,986 ആണ്. അസാധു വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 5,524 വോട്ടുകളുടെ വ്യത്യാസം മാത്രം. പിന്നാലെ, വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് നിര്‍മ്മിച്ച കാര്യം ചൂണ്ടിക്കാട്ടി എഐസിസിക്ക് പരാതി പോയതോടെയാണ്, വിഷയം പുറംലോകം അറിഞ്ഞത്.

ഒന്നേകാല്‍ ലക്ഷം വ്യാജന്‍മാര്‍; 
ഇലക്ഷന്‍ ഐഡി കാര്‍ഡ് നിര്‍മിക്കാന്‍ ആപ്ലിക്കേഷന്‍, പ്രതിരോധത്തിലായി യൂത്ത് കോണ്‍ഗ്രസ്
രണ്ട് ലക്ഷം അസാധുവോട്ട് എങ്ങനെ വന്നു? യൂത്ത് കോണ്‍ഗ്രസിന് തലവേദന

വ്യാജ കാര്‍ഡ് നിര്‍മ്മിക്കാന്‍ ആപ്ലിക്കേഷന്‍

'സിആര്‍ കാര്‍ഡ്' എന്ന ആപ്ലിക്കേഷനിലൂടെയാണ് തിരഞ്ഞടുപ്പ് കമ്മീഷന്റെ തിരിച്ചറിയില്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചത്. ഈ ആപ്ലിക്കേഷനിലൂടെ വ്യാജ കാര്‍ഡ് നിര്‍മ്മിക്കാന്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ മാത്രം മതി. പേരും മേല്‍വിലാസവും അടക്കമുള്ള വിവരങ്ങള്‍ നല്‍കിയാല്‍, അഞ്ചു മിനിട്ടിനകം യഥാര്‍ത്ഥ തിരിച്ചറിയില്‍ കാര്‍ഡിനെ വെല്ലുന്ന വ്യാജന്‍ റെഡി. ഇത് പിവിസി കാര്‍ഡില്‍ പ്രിന്റ് എടുക്കാനും സാധിക്കും. രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടന തന്നെ ഇത്തരം കുറ്റകൃത്യത്തിന് മുതിര്‍ന്നു എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പിആര്‍ കമ്പനിയാണ് കാര്‍ഡ് നിര്‍മ്മിച്ച് നല്‍കിയത് എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിക്കും നല്‍കിയ പരാതിയില്‍, എതിര്‍ വിഭാഗം ആവശ്യപ്പെട്ടിണ്ട്.

യൂത്ത് കോണ്‍ഗ്രസിന്റേത് 'രാജ്യദ്രോഹം'-ബിജെപി

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പോലീസ് മേധാവിക്ക് പരാതി നല്‍കി. വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് നിര്‍മ്മിച്ചത് പാലക്കാട് എംഎല്‍എയുടെ നേതൃത്വത്തിലാണ് എന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. രാജ്യദ്രോഹം പോലെ ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് നടന്നതെന്നും പിന്നില്‍ കോണ്‍ഗ്രസ് ഉന്നത നേതാക്കളുടെ ഇടപെടലുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കെ സുരേന്ദ്രന്‍ നല്‍കിയ പരാതി ഡിജിപി ക്രമസമാധനാ ചുമതലയുള്ള എഡിജിപിക്ക് കൈമമാറി.

ഒന്നേകാല്‍ ലക്ഷം വ്യാജന്‍മാര്‍; 
ഇലക്ഷന്‍ ഐഡി കാര്‍ഡ് നിര്‍മിക്കാന്‍ ആപ്ലിക്കേഷന്‍, പ്രതിരോധത്തിലായി യൂത്ത് കോണ്‍ഗ്രസ്
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ഈ വിഷയം തെളിവ് സഹിതം പുറത്ത് വിട്ടത്. കെ സി വേണുഗോപാലും വി ഡി സതീശനും ഈ വിഷയങ്ങള്‍ അറിഞ്ഞിരുന്നെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

'തീവ്രവാദത്തിന് സമാനമായ പ്രവര്‍ത്തനമാണ് നടന്നിരിക്കുന്നത്. പാലക്കാട്ടെ വിജയത്തിന് കോണ്‍ഗ്രസ് ഇത്തരം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. അടിയന്തരമായി സമഗ്രമായ അന്വേഷണം നടത്തണം. വിവിധ ഏജന്‍സികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കേവലം ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ് നടന്നിരിക്കുന്നത്. ഈ കുറ്റത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒളിച്ചോടാന്‍ കഴിയില്ല'-സുരേന്ദ്രന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന് എതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐയും രംഗത്തെത്തി. 'യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഒന്നരലക്ഷത്തോളം വ്യാജ ഐഡി കാര്‍ഡുകളാണ് ഉണ്ടാക്കിയത്. ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കും. വ്യാജമായി നിര്‍മിച്ച ഐഡി കാര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് മാത്രമല്ല ഉപയോഗിക്കുക. ഇത് രാജ്യദ്രോഹ പ്രവര്‍ത്തനമാണ്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും'- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു.

ഒന്നേകാല്‍ ലക്ഷം വ്യാജന്‍മാര്‍; 
ഇലക്ഷന്‍ ഐഡി കാര്‍ഡ് നിര്‍മിക്കാന്‍ ആപ്ലിക്കേഷന്‍, പ്രതിരോധത്തിലായി യൂത്ത് കോണ്‍ഗ്രസ്
'മുസ്ലിം വിഷയം മാത്രമെന്തിന് റിപ്പോർട്ട് ചെയ്യുന്നു'; കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട റിപ്പോർട്ടിനെതിരെ പോലീസ് കേസ്

ഇതിനായി 22 കോടിയിലധികം ചെലവാക്കിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്. ഇത്രയും പണം പിരിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും മറുപടി പറയണം. വിഡി സതീശന്‍ ഇക്കാര്യം മുന്‍പെ അറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണം. പാലക്കാട്ടുനിന്നുള്ള ഒരു എംഎല്‍എയാണ് ഇതിന് നേതൃത്വം നല്‍കിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എംഎല്‍എ ഇത്തരമൊരു പ്രവൃത്തിക്ക് കൂട്ടുനിന്നു എന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in