ജനങ്ങളുടെ ജീവിതം സംരക്ഷിച്ചേ ബഫര്‍സോൺ നടപ്പാക്കൂ; തെറ്റായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഎം

ജനങ്ങളുടെ ജീവിതം സംരക്ഷിച്ചേ ബഫര്‍സോൺ നടപ്പാക്കൂ; തെറ്റായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഎം

ജനങ്ങളുടെ ജീവിതവും ആവാസവ്യവസ്ഥയും സംരക്ഷിച്ച് മാത്രമേ ബഫര്‍സോണ്‍ നടപ്പാക്കുകയുള്ളൂ എന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
Updated on
1 min read

ബഫര്‍സോണ്‍ വിഷയത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഎം. ആശങ്കകള്‍ പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങളും ഉള്‍പ്പെടുന്ന സംരക്ഷണ പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധി കേരളത്തില്‍ അപ്രായോഗികമാണെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. ഇതില്‍ എല്ലാ നിര്‍മ്മിതികളും ഉള്‍പ്പെട്ടിട്ടില്ല. വിട്ടുപോയവ ഫീല്‍ഡ് സര്‍വേയില്‍ കൂട്ടിച്ചേര്‍ക്കുമെന്ന കാര്യവും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനും സമയം നീട്ടി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങളില്‍ ജനങ്ങൾ കുടുങ്ങിപ്പോകരുതെന്നും പ്രസ്താവനയില്‍ പറയുന്നു.

ജനങ്ങളുടെ ജീവിതം സംരക്ഷിച്ചേ ബഫര്‍സോൺ നടപ്പാക്കൂ; തെറ്റായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഎം
ബഫര്‍സോണ്‍: ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് വനം മന്ത്രി

ജനങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുക എന്നതാണ് പ്രധാനം.  ജനങ്ങളുടെ ജീവിതവും ആവാസവ്യവസ്ഥയും സംരക്ഷിച്ച് മാത്രമേ ബഫര്‍സോണ്‍ നടപ്പാക്കുകയുള്ളൂ എന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ വ്യക്തമാക്കി. അപാകതകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പുതിയ റിപ്പോര്‍ട്ടാവും സമര്‍പ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് താമരശേരി രൂപതയും ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ നാളെ കോഴിക്കോട്ടെ മലയോര മേഖലകളില്‍ താമരശേരി രൂപത സമരം തുടങ്ങും. ബഫര്‍സോണ്‍ ഭീഷണി നിലനില്‍ക്കുന്ന കൂരാച്ചപണ്ട്, ചെമ്പനോട, ചക്കിട്ടപ്പാറ തുടങ്ങിയ മലയോര മേഖലകളിലാണ് കര്‍ഷക അതിജീവിന സമിതിയുടെ നേതൃത്വത്തില്‍ സമരം നടക്കുക.

logo
The Fourth
www.thefourthnews.in