നയന സൂര്യ
നയന സൂര്യ

നയന സൂര്യയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കാണും

അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍
Updated on
1 min read

യുവ സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെടാന്‍ കുടുംബം. നയനയുടെ മരണം സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങളുടെ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടെങ്കിലും പോലീസ് അന്വേഷത്തിൽ വിശ്വാസമില്ലെന്ന നിലപാടിലാണ് കുടുംബം. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിക്കുന്നതെന്ന് നയനയുടെ സഹോദരന്‍ മധു ദ ഫോർത്തിനോട് പറഞ്ഞു. നയനയുടെ അമ്മ, അച്ഛൻ, സഹോദരൻ എന്നിവരാണ് മുഖ്യമന്ത്രിയെ കാണുക.

അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടെങ്കിലും പോലീസ് അന്വേഷത്തിൽ വിശ്വാസമില്ലെന്ന നിലപാടിലാണ് കുടുംബം.

ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അന്വേഷണസംഘത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഡിജിപി സ്ഥലത്തില്ലാത്തതിനാലാണ് അന്വേഷണസംഘത്തെ പ്രഖ്യാപിക്കാൻ വൈകുന്നത് എന്നാണ് ഇക്കാര്യത്തിൽ പോലീസ് നൽകുന്ന വിശദീകരണം. അതേസമയം, അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്ന കാര്യം പരിഗണയിലാണെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ ദ ഫോർത്തിനോട് പറഞ്ഞു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ സംഭവിച്ച വീഴ്ചകൾ ഔദ്യോഗികമായി തന്നെ റിപ്പോർട്ട് ചെയ്യുമെന്നും ഉന്നത പോലീസ് വൃത്തങ്ങൾ പറയുന്നു

നയന സൂര്യ
നയനയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

സമാന ആവശ്യം നയനയുടെ കുടുംബം മുഖ്യമന്ത്രിയോടുകൂടി ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, കൂടുതൽ വേഗത്തിൽ നടപടി ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

logo
The Fourth
www.thefourthnews.in