പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 30 വർഷം കഠിനതടവ്

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 30 വർഷം കഠിനതടവ്

2022 ഓഗസ്റ്റ് മുതൽ 2023 ജനുവരി വരെ പ്രതി 12 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് മഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ്
Updated on
1 min read

മലപ്പുറത്ത് മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 30 വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. ജഡ്ജി എസ് രശ്മിയാണ് ശിക്ഷ വിധിച്ചത്. 2022 ഓഗസ്റ്റ് മുതൽ 2023 ജനുവരി വരെ പ്രതി 12 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് മഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ്.

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 30 വർഷം കഠിനതടവ്
നിപ: കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം

മകളെ പ്രലോഭിപ്പിച്ച് കടയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും കൂട്ടികൊണ്ടുപോയി വഴിയിലുളള അംഗന്‍വാടിയുടെ സ്റ്റെയർക്കേസിന് താഴെയുള്ള സ്ഥലത്ത് വച്ച് പലതവണയായി ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയായിരുന്നു.

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 30 വർഷം കഠിനതടവ്
ആലുവ കൊലപാതകം: പ്രതി അസ്ഫാക് ആലത്തെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു

വിവിധ വകുപ്പുകളിലുള്ള 109 വർഷത്തെ തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. ഇതുപ്രകാരം 30 വർഷമാണ് പ്രതി ശിക്ഷ അനുഭവിക്കേണ്ടത്. പ്രതി പിഴ അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് തുക കൈമാറും. മഞ്ചേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായ റിയാസ് ചാക്കീരിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എൻ മനോജ് ഹാജരായി.

logo
The Fourth
www.thefourthnews.in