ഗണേഷ് പീഡിപ്പിച്ചതെന്നത് ഒഴിവാക്കി, ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തു; ആസൂത്രകര്‍ ശരണ്യ മനോജും പ്രദീപുമെന്ന് ഫെനി

ഗണേഷ് പീഡിപ്പിച്ചതെന്നത് ഒഴിവാക്കി, ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തു; ആസൂത്രകര്‍ ശരണ്യ മനോജും പ്രദീപുമെന്ന് ഫെനി

21 പേജുള്ള നിവേദനം പത്തനംതിട്ട സബ് ജയിലില്‍വച്ചാണ് സരിത നല്‍കിയത്.
Updated on
1 min read

സോളാര്‍ കേസിലെ പരാതിക്കാരി തനിക്ക് നല്‍കിയത് 21 പേജുള്ള കത്തായിരുന്നില്ല പെറ്റിഷന്‍ രൂപത്തിലുള്ള നിവേദനമായിരുന്നെന്ന് പരാതിക്കാരിയുടെ അന്നത്തെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. ആ നിവേദനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണിയുടേയും പേര് ഉണ്ടായിരുന്നില്ല. അതേസമയം, ഗണേഷ് കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കാര്യം രണ്ടാമത്തെ പേജില്‍ ഉണ്ടായിരുന്നു. അത് പിന്നീട് ഒഴിവാക്കുകയായിരുന്നു.

21 പേജുള്ള നിവേദനം പത്തനംതിട്ട സബ് ജയിലില്‍വച്ചാണ് സരിത നല്‍കിയത്. സബ് ജയിലിലെ രേഖകളില്‍ 21 പേജുള്ള നിവേദനമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ നിര്‍ദേശപ്രകാരമാണ് ഗണേഷിന്റെ പിഎ പ്രദീപിനെ നിവേദനം ഏല്‍പിച്ചത്. പ്രദീപിനൊപ്പം കാറില്‍ തിരുവനന്തപുരം പോകവേ നിവേദനം വായിച്ചിരുന്നു. അതില്‍ ഗണേഷിന്റെ പേരുള്ള കാര്യം പ്രദീപിനേയും പിന്നീട് മനോജിനേയും അറിയിച്ചു.

ഗണേഷ് പീഡിപ്പിച്ചതെന്നത് ഒഴിവാക്കി, ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തു; ആസൂത്രകര്‍ ശരണ്യ മനോജും പ്രദീപുമെന്ന് ഫെനി
സോളാർ: 'കടക്ക് പുറത്ത്' എന്ന് പിണറായി പറഞ്ഞിട്ടില്ല, കത്ത് പുറത്തുവരാൻ 2 യുഡിഎഫ് മന്ത്രിമാർ ആഗ്രഹിച്ചെന്നും നന്ദകുമാർ

കുറേനാളുകള്‍ക്കശേഷം, പരാതിക്കാരി ജയില്‍ മോചിതയായി ആറു മാസം ശരണ്യ മനോജിന്റെ വീട്ടിലാണ് താമസിച്ചത്. പിന്നീട്, ഗണേഷിന്റെ നിര്‍ദേശപ്രകാരം പരാതിക്കാരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്താന്‍ പോകുന്നെന്നു പറഞ്ഞ് കവറിലിട്ട് ഒരു കത്ത് തനിക്ക് തന്നു. അതില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ചും ജോസ് കെ.മാണിയെക്കുറിച്ചുമുള്ള ആരോപണം ഉണ്ടായിരുന്നു. പരാതിക്കാരിയുടെ കയ്യക്ഷരത്തില്‍ കൂടുതല്‍ പേജുകള്‍ ഉള്‍പ്പെടുത്തി വേണം വാര്‍ത്തസമ്മേളത്തില്‍ അവതരിപ്പിക്കാനെന്ന് പറഞ്ഞു.

ഇത് മോശമായ പരിപാടിയാണെന്നു പറഞ്ഞുപ്പോള്‍ ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നു പറഞ്ഞു. സാറിന് മന്ത്രിയാകാന്‍ പറ്റിയില്ല, അതുകൊണ്ട് മുഖ്യനെ ഏങ്ങനെയെങ്കിലും താഴെയിറക്കണമെന്നും ശരണ്യ മനോജ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പേരു കൂട്ടിച്ചേര്‍ത്തതിലെ പ്രധാന സൂത്രധാരന്‍ ശരണ്യമനോജും പ്രദീപുമാണ്. പരാതിക്കാരിയുടെ ലൈംഗിക ആരോപണത്തെ എതിര്‍ പാര്‍ട്ടികള്‍ മുതലെടുത്തു. മറ്റു രാഷ്ട്രീയക്കാരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം നേതാവ് ഇ.പി.ജയരാജന്‍ തന്നെ കണ്ടിരുന്നു. സജി ചെറിയാന്‍ വീട്ടില്‍വന്നു കണ്ടു. വെള്ളാപ്പള്ളി നടേശന്‍ ചിലരുടെ പേരുകള്‍ പറയണമെന്ന് ആവശ്യപ്പെട്ടു. ഗണേഷിന്റെ നിര്‍ദേശപ്രകാരമാണ് ദല്ലാള്‍ നന്ദകുമാര്‍ രംഗത്തുവന്നതെന്നും ഫെനി ആരോപിച്ചു.

logo
The Fourth
www.thefourthnews.in