ഫിലിം എഡിറ്റർ നിഷാദ് യൂസഫ് മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് കൊച്ചിയിലെ ഫ്ളാറ്റിൽ

ഫിലിം എഡിറ്റർ നിഷാദ് യൂസഫ് മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് കൊച്ചിയിലെ ഫ്ളാറ്റിൽ

തല്ലുമാലയുടെ എഡിറ്റിങ്ങിന് 2022ൽ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു
Updated on
1 min read

ഫിലിം എഡിറ്റർ നിഷാദ് യൂസഫിനെ (43) മരിച്ചനിലയിൽ കണ്ടെത്തി. കൊച്ചിയിലെ ഫ്ലാറ്റിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയായ നിഷാദ് യൂസഫ് നിരവധി മലയാള സിനിമകളുടെ എഡിറ്റിങ് നിർവഹിച്ചിട്ടുണ്ട്. തല്ലുമാലയുടെ എഡിറ്റിങ്ങിന് 2022ൽ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക എന്നിവയാണ് നിഷാദിന്റെ പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങൾ. ചാവേർ, രാമചന്ദ്ര ബോസ്സ് & Co, ഉടൽ , ആയിരത്തൊന്ന് നുണകൾ ,അഡിയോസ് അമിഗോ , എക്സിറ്റ് എന്നീ ചിത്രങ്ങളുടെയും എഡിറ്ററാണ്

സൂര്യയെ നായകനാക്കി ശിവ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കങ്കുവയാണ് നിഷാദിന്റെ ഏറ്റവും പുതിയ ചിത്രം. നവംബർ 14ന് കങ്കുവ റിലീസ് ചെയ്യാനിരിക്കെയാണ് മരണം. ചിത്രീകരണം പുരോഗമിക്കുന്ന തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റേയും വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം ബസൂക്കയുടേയും ആലപ്പുഴ ജിംഖാനയുടേയും എഡിറ്ററാണ്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

logo
The Fourth
www.thefourthnews.in