ബ്രഹ്‌മപുരം തീപിടിത്തം; പുകയില്‍ നിന്ന് മോചനമില്ലാതെ കൊച്ചി, തീയണയ്ക്കാൻ കഴിഞ്ഞില്ല

ബ്രഹ്‌മപുരം തീപിടിത്തം; പുകയില്‍ നിന്ന് മോചനമില്ലാതെ കൊച്ചി, തീയണയ്ക്കാൻ കഴിഞ്ഞില്ല

വ്യാഴാഴ്ചയാണ് മാലിന്യപ്ലാന്‌‍റില്‍ തീപിടിത്തമുണ്ടായത്
Updated on
1 min read

എറണാകുളം നഗരത്തിലെ ബ്രഹ്‌മപുരത്തെ മാനില്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ പുകയില്‍ മുങ്ങി കൊച്ചി നഗരം. കിലോമീറ്ററുകള്‍ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. മൂടല്‍ മഞ്ഞിനോട് സമാനമായ രീതിയിലാണ് പുക മൂടിയിരിക്കുന്നത്. ഏരൂർ, ഇൻഫോപാർക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളിൽ പുക നിറഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക്ക് കത്തിയതിന്റെ രൂക്ഷ ഗന്ധവും ദുരിതം വിതയ്ക്കുന്നുണ്ട്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.

പ്ലാസ്റ്റിക്ക് കത്തിയതിന്റെ രൂക്ഷ ഗന്ധവും ദുരിതം വിതയ്ക്കുന്നുണ്ട്.

വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായത്. കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് പിന്‍വശത്തായി ചതുപ്പ് പാടത്താണ് തീപിടിത്തമുണ്ടായത്. തീപിടിത്തം ശ്രദ്ധയില്‍പെട്ട സമയം മുതല്‍ ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും. പൂര്‍ണമായും തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. പത്തിലധികം ഫയര്‍ഫോഴ്‌സുകള്‍ ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ആവശ്യമെങ്കില്‍ തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സിനെ സഹായിക്കുമെന്ന് നേവിയും അറിയിച്ചിട്ടുണ്ട്.

തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സിനെ സഹായിക്കുമെന്ന് നേവി

നേരത്തെയും ഇതേ സ്ഥലത്ത് തീപിടിത്തമുണ്ടായിട്ടുണ്ട്. അന്ന് മൂന്ന് ദിവസത്തിലേറെ സമയമെടുത്താണ് തീ അണച്ചത്. അതേസമയം മാലിന്യപ്ലാന്റില്‍ എങ്ങനെയാണ് തീപിടിത്തം ഉണ്ടായത് എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. അതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്.

logo
The Fourth
www.thefourthnews.in