മരണത്തിനുശേഷവും രക്ഷകനായി രഞ്ജിത്ത്; 
തീയണയ്ക്കുന്നതിനിടെ മരിച്ച ഫയർമാന്റെ കണ്ണുകള്‍ ദാനം ചെയ്യും

മരണത്തിനുശേഷവും രക്ഷകനായി രഞ്ജിത്ത്; തീയണയ്ക്കുന്നതിനിടെ മരിച്ച ഫയർമാന്റെ കണ്ണുകള്‍ ദാനം ചെയ്യും

തുമ്പ കിൻഫ്ര പാർക്കിൽ തീയണയ്ക്കുന്നതിനായി വെന്റിലേഷന്‍ ഒരുക്കുന്നതിന് കെട്ടിടത്തിന്റെ ഷട്ടര്‍ തകര്‍ക്കുന്നതിനിടെ ചുമരിലെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു
Updated on
1 min read

തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്നുസംഭരണ കേന്ദ്രത്തിൽ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയർമാൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ കിംസ് ആശുപത്രിയിൽ പൂർത്തിയായി. ബന്ധുക്കൾ സമ്മതപത്രം ഒപ്പിട്ടുനൽകിയതോടെ ദാനം ചെയ്യുന്നതിനായി കണ്ണുകൾ ശേഖരിച്ചു.

മരണത്തിനുശേഷവും രക്ഷകനായി രഞ്ജിത്ത്; 
തീയണയ്ക്കുന്നതിനിടെ മരിച്ച ഫയർമാന്റെ കണ്ണുകള്‍ ദാനം ചെയ്യും
തിരുവനന്തപുരം കിൻഫ്രയിൽ വൻ തീപിടിത്തം; തീയണയ്ക്കുന്നതിനിടെ ഫയർഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം

തീയണയ്ക്കുന്നതിനായി വെന്റിലേഷന്‍ ഒരുക്കുന്നതിന് കെട്ടിടത്തിന്റെ ഷട്ടര്‍ ഇടിച്ച് തകര്‍ക്കുന്നതിനിടെ ഉയരം കൂടിയ ചുമരിലെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് ശരീരത്തിലേക്ക് വീണാണ് രഞ്ജിത്ത് മരിച്ചത്. ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത് ആറ് വർഷത്തിലേറെയായി ഫയർഫോഴ്സിൽ ജോലി ചെയ്യുകയാണ്.

കിൻഫ്രാ പാർക്കിന് സമീപത്തുള്ള അഗ്നിരക്ഷാസേനാ യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്നു രഞ്ജിത്ത്. മൃതദേഹം പോസ്റ്റ്‌മോർട്ടം മെഡിക്കൽ കോളേജിൽ നടത്തിയശേഷം ഫയർ ഫോഴ്സ് ആസ്ഥാനത്തും ചാക്ക യൂണിറ്റിലും പൊതുദർശനത്തിന് വയ്ക്കും.

ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് കിന്‍ഫ്ര ഗോഡൗണിൽ തീപിടിത്തമുണ്ടായത്. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗൺ പൂര്‍ണമായി കത്തിനശിച്ചു. കെട്ടിടത്തിലെ ബ്ലീച്ചിങ് പൗഡറിന് തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം.

logo
The Fourth
www.thefourthnews.in