വെടിക്കെട്ട്: ഉത്തരവ് ഭാഗികമായി റദ്ദാക്കി ഡിവിഷന്‍ ബെഞ്ച്, സവിശേഷ സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാം

വെടിക്കെട്ട്: ഉത്തരവ് ഭാഗികമായി റദ്ദാക്കി ഡിവിഷന്‍ ബെഞ്ച്, സവിശേഷ സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാം

അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നും മറ്റും കണ്ടെത്താന്‍ ആരാധനാലയങ്ങള്‍ റെയ്ഡ് ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി
Updated on
1 min read

അസമയത്തെ വെടിക്കെട്ട് നിരോധനം ഏര്‍പ്പെടുത്തിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ഭാഗികമായി റദ്ദാക്കി. അസമയത്ത് വെടിക്കെട്ട് നടത്തുന്നത് സംബന്ധിച്ച് സവിശേഷ സാഹചര്യം പരിഗണിച്ച് ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വെടിക്കെട്ട്: ഉത്തരവ് ഭാഗികമായി റദ്ദാക്കി ഡിവിഷന്‍ ബെഞ്ച്, സവിശേഷ സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാം
'ദൈവപ്രീതിക്ക് വെടിക്കെട്ട് വേണമെന്ന് ഒരു വിശുദ്ധപുസ്തകവും പറയുന്നില്ല'; അസമയത്തെ വെടിക്കെട്ട് തടഞ്ഞ് ഹൈക്കോടതി

നിലവില്‍ രാത്രി പത്തു മുതല്‍ രാവിലെ ആറു വരെ സംസ്ഥാനത്ത് വെടിക്കെട്ടിന് നിയന്ത്രണമുണ്ട്. പ്രതിദിന വെടിക്കെട്ട് അനുവദിക്കാറില്ലെന്നും വാര്‍ഷിക ആഘോഷവേളയില്‍ മാത്രം ജില്ലാ ഭരണകൂടം ഇളവ് അനുവദിക്കാറുണ്ടന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ, അസമയത്തെ വെടിക്കെട്ട് നിരോധനം സംബന്ധിച്ച സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ ജെ ദേശായി ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കി.

അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നും മറ്റും കണ്ടെത്താന്‍ ആരാധനാലയങ്ങള്‍ റെയ്ഡ് ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കക്ഷികള്‍ സിംഗിള്‍ ബെഞ്ചില്‍ സത്യവാങ്മൂലം നല്‍കണം. സത്യവാങ്മൂലം നല്‍കാന്‍ നാലാഴ്ച സമയം അനുവദിച്ച ഡി വിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന് ഹര്‍ജി നടപടികള്‍ തുടരാമെന്നും വ്യക്തമാക്കി.

ആചാരങ്ങള്‍ക്ക് തടസമില്ലെന്ന സുപ്രീം കോടതി നിര്‍ദേശത്തിന് വിരുദ്ധമായാണ് സിംഗിള്‍ ബഞ്ച് വിധിയെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് വെടിക്കെട്ടിന് മാര്‍ഗനിര്‍ദേശമുണ്ടോയെന്ന ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യത്തിന്, 2005 മുതല്‍ മാര്‍ഗനിര്‍ദേശമുണ്ടെന്ന് എ ജി അറിയിച്ചു. ലൈസന്‍സോടു കൂടിയാണ് വെടിമരുന്നുകള്‍ സൂക്ഷിക്കുന്നത്.

വെടിക്കെട്ട്: ഉത്തരവ് ഭാഗികമായി റദ്ദാക്കി ഡിവിഷന്‍ ബെഞ്ച്, സവിശേഷ സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാം
ഏതാണ് അസമയം? വെടിക്കെട്ട് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീലിന്, സമയം വ്യക്തമാക്കണമെന്ന് ബിജെപി

ലൈസന്‍സ് ഉള്ളവര്‍ക്കേ കതിന പൊട്ടിക്കാന്‍ നിലവില്‍അനുമതിയുള്ളു. പലയിടത്തും ആചാരങ്ങളുടെ ഭാഗമായി വെടിക്കെട്ട് നടത്തുന്നുണ്ട്. പല ഉത്സവങ്ങള്‍ക്കും വെടിക്കെട്ട് നടത്താറുള്ളതാണ്. പൂര്‍ണമായും വെടിക്കെട്ട് നിര്‍ത്തലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടന്നും എ ജി കോടതിയെ അറിയിച്ചു. തൃശൂര്‍ പൂരത്തിന്റെ അഭിവാജ്യ ഘടകമാണ് വെടിക്കെട്ട്. ഇത് മതപരമായ ആഘോഷം മാത്രമല്ല, സാമൂഹിക പ്രാധാന്യമുള്ള ഉത്സവമാണെന്നും സര്‍ക്കാര്‍ വാദിച്ചു. തൃശൂര്‍ പൂരത്തിന് സുപ്രീം കോടതി അനുമതി നല്‍കിയതാണ്.

വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണോയെന്ന് സിംഗിള്‍ ബെഞ്ച് പരിശോധിച്ചില്ല. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സാഹചര്യം പരിശോധിക്കാതെയാണ്. 2005ല്‍ സുപ്രീംകോടതി വെടിക്കെട്ടിന് ഇളവ് നല്‍കിയിട്ടുണ്ട്. 2006ല്‍ സുപ്രിംകോടതി ഉത്തരവില്‍ വ്യക്തത വരുത്തിയിട്ടുമുണ്ട്. ഒരു ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണമെന്ന ഹര്‍ജിയില്‍ എല്ലാ ക്ഷേത്രങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയത് ഹര്‍ജിക്കാരന്‍ ഉന്നയിക്കാത്ത വിഷയമാണെന്നും സര്‍ക്കാര്‍ വാദിച്ചു.

logo
The Fourth
www.thefourthnews.in