'ഷോ ഇറക്കരുത്', മത്സ്യത്തൊഴിലാളികളോട് മന്ത്രി; പുതുക്കുറുച്ചിയിലും  മുതലപ്പൊഴിയിലും 
പ്രതിഷേധം ശക്തം
THE FOURTH

'ഷോ ഇറക്കരുത്', മത്സ്യത്തൊഴിലാളികളോട് മന്ത്രി; പുതുക്കുറുച്ചിയിലും മുതലപ്പൊഴിയിലും പ്രതിഷേധം ശക്തം

ഫാദര്‍ യുജീന്‍ പേരേരയുടെ നിര്‍ദേശപ്രകാരമാണ് തീരദേശവാസികള്‍ തങ്ങളെ തടഞ്ഞതെന്ന് മന്ത്രി
Updated on
1 min read

തിരുവനന്തപുരം ചിറയിന്‍കീഴ് മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. ആദ്യം മുതലപ്പൊഴി ഭാഗത്ത് റോഡ് ഉപരോധിച്ച തീരദേശവാസികള്‍ ഇപ്പോള്‍ പുതുക്കുറിച്ചിയിലും പ്രതിഷേധം ആരംഭിച്ചു.

സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രി ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരെ നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാരോട് ഷോ ഇറക്കേണ്ട എന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത് പ്രതിഷേധം രൂക്ഷമാക്കി. ഫാദര്‍ യുജീന്‍ പെരേരയുടെ നിര്‍ദേശപ്രകാരമാണ് തീരദേശവാസികള്‍ തങ്ങളെ തടഞ്ഞതെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

ഇന്ന് പുലര്‍ച്ചെ നാലരയോടൊണ് വള്ളം മറിഞ്ഞ് നാല് പേരെ കാണാതായത്. ഇവരിൽ പുതുക്കുറുച്ചി സ്വദേശി കുഞ്ഞുമോനെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

'ഷോ ഇറക്കരുത്', മത്സ്യത്തൊഴിലാളികളോട് മന്ത്രി; പുതുക്കുറുച്ചിയിലും  മുതലപ്പൊഴിയിലും 
പ്രതിഷേധം ശക്തം
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; കാണാതായ മൂന്നുപേർക്കായി തിരച്ചിൽ

പുലിമുട്ട് നിര്‍മാണത്തിലെ അശാസ്ത്രീയത പലതവണ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പലതവണ നാട്ടുകാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ കാലവര്‍ഷത്തിനു മുന്‍പ് പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. അടുത്ത വര്‍ഷം എങ്കിലും നടപടി ഉണ്ടാകുമോ എന്ന ചോദ്യം ഉന്നയിച്ചാണ് നാട്ടുകാര്‍ മന്ത്രിമാരെ തടഞ്ഞത്.

മന്ത്രി വി ശിവന്‍കുട്ടിയും ആന്റണി രാജുവും രോഷാകുലരായി പെരുമാറുകയും ഷോ ഇറക്കേണ്ട എന്ന് നാട്ടുകാരോട് പറയുകയും ചെയ്തത് രംഗം വഷളാക്കി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തീരദേശവാസികള്‍ പ്രതിഷേധം കടുപ്പിച്ചതോടെ മന്ത്രിമാര്‍ മടങ്ങിപ്പോകുകയായിരുന്നു. വി ജോയി എം എല്‍ എ., ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ഫാദര്‍ യുജീന്‍ പേരേരയാണ് തങ്ങളെ തടയാന്‍ ആഹ്വാനം ചെയ്തതെന്നും യുജീന്‍ പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാര്‍ സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായെന്നും മന്ത്രിമാര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. അതിരാവിലെതന്നെ ജില്ലാ ഭരണകൂടം തിരച്ചിലിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിരുന്നു മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത് മന്ത്രിമാര്‍ കേള്‍ക്കുകയും സ്‌കൂബാ ഡൈവേഴ്‌സിന്റെ സേവനം ലഭ്യമാക്കുകയും ചെയ്തുവെന്നും മന്ത്രിമാർ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

മരിച്ച മത്സ്യത്തൊഴിലാളി കുഞ്ഞുമോന്റെ കുടുംബത്തെ വീട്ടിലെത്തി മന്ത്രിമാർ ആശ്വസിപ്പിച്ചു. തുടര്‍ന്ന് തിരികെ പോകാന്‍ ഒരുങ്ങുമ്പോഴാണ് ബിഷപ്പ് തോമസ് നെറ്റോയും ഫാദര്‍ യുജീന്‍ പേരേരയും സംഭവസ്ഥലത്ത് എത്തുന്നത്. പിന്നാലെ തങ്ങളെ തടയാൻ ഫാദര്‍ യുജീന്‍ പെരേര ആഹ്വാനം ചെയ്യുകയായിരുന്നുവെന്നും മന്ത്രിമാർ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

logo
The Fourth
www.thefourthnews.in