വിഴിഞ്ഞം പ്രതിഷേധം; ഫിഷറീസ് മന്ത്രിയുമായുള്ള ചര്‍ച്ച ആരംഭിച്ചു
ajay madhu

വിഴിഞ്ഞം പ്രതിഷേധം; ഫിഷറീസ് മന്ത്രിയുമായുള്ള ചര്‍ച്ച ആരംഭിച്ചു

നാല് മണിക്ക് ഫിഷറീസ് മന്ത്രിയുടെ ഓഫീസിലാണ് ചർച്ച
Updated on
1 min read

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ശക്തമാകുന്നതിനിടെ ത്സ്യത്തൊഴിലാളികളുമായി സർക്കാർ നടത്തുന്ന ചർച്ച ആരംഭിച്ചു. വൈകീട്ട് നാല് മണി മുതല്‍ ഫിഷറീസ് മന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടക്കുന്നത്.

തുറമുഖ നിർമാണം നിർത്തിവെയ്ക്കണം എന്നതടക്കമുള്ള എല്ലാ ആവശ്യങ്ങളും അം​ഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരക്കാർ. ഈ സാഹചര്യത്തിലാണ് ചര്‍ച്ച നടക്കുന്നത്.

ajay madhu

അതിനിടെ, തുറമുഖപ്രദേശത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ മാർച്ച് സംഘർഷാവസ്ഥയിലേക്ക് നീങ്ങി. ബാരിക്കേഡ് മറികടന്ന് അതീവ സുരക്ഷാമേഖല മറികടന്ന സമരക്കാർ തുറമുഖ നിർമാണ മേഖലയിൽ പ്രവേശിക്കുകയും അദാനി ​ഗ്രൂപ്പിന്റെ ഓഫീസിൽ കൊടി നാട്ടുകയും ചെയ്തു. വിഴിഞ്ഞം തുറമുഖ കവാടത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നാല് ദിവസമായി സമരം നടത്തുകയാണ്.

വിഴിഞ്ഞം പ്രതിഷേധം; ഫിഷറീസ് മന്ത്രിയുമായുള്ള ചര്‍ച്ച ആരംഭിച്ചു
വിഴിഞ്ഞം സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍; മത്സ്യത്തൊഴിലാളികളുമായി ഇന്ന് ചര്‍ച്ച, ക്ഷണം സ്വീകരിച്ച് ലത്തീന്‍ അതിരൂപത

പോലീസിന്റെ വലിയ സന്നാഹത്തെ തന്നെ വിഴിഞ്ഞത്ത് വിന്യസിച്ചിട്ടുണ്ട്. ഇത് വകവെയ്ക്കാതെയാണ് സമരക്കാരുടെ പ്രതിഷേധം. സ്ത്രീകളടക്കമുള്ളവർ പോലീസ് ബാരിക്കേഡ് മറിച്ചിട്ട് തുറമുഖത്തേക്ക് മാർച്ച് നടത്തി. പള്ളം ലൂർദ് പുരം, അടിമലത്തുറ കൊച്ചു പള്ളി ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഇന്ന് ഉപരോധസമരം.

logo
The Fourth
www.thefourthnews.in