അഞ്ചുതെങ്ങുകാർക്ക് വെള്ളമെത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

അഞ്ചുതെങ്ങു നിവാസികള്‍ അനുഭവിക്കുന്ന കുടിവെള്ള പ്രശ്നത്തെ കുറിച്ച് ദ ഫോര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു
അഞ്ചുതെങ്ങുകാർക്ക് വെള്ളമെത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തൊണ്ട വരണ്ട് വെള്ളത്തിൽ കഴിയുന്നവർ

അഞ്ചുതെങ്ങുകാർക്ക് കുടിവെള്ളം സുലഭമായി എത്തിക്കുന്ന പദ്ധതി ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തിരുവനന്തപുരം അഞ്ചുതെങ്ങിലെ കുടിവെള്ള പ്രശ്നത്തെക്കുറിച്ച് ദ ഫോർത്ത് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. വക്കം- അഞ്ചുതെങ്ങ് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഉടൻ വെള്ളമെത്തുമെന്നും മന്ത്രി പ്രതികരിച്ചു.

വർഷങ്ങളായി കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശമാണ് അഞ്ചുതെങ്ങ്. കടുത്തവേനലിൽ വാട്ടർ അതോറിട്ടിയുടെ കുടിവെള്ളം കൃത്യമായി കിട്ടാറില്ലെന്നും പൈസ കൊടുത്ത് മിനറൽ വാട്ടർ മേടിക്കേണ്ട ഗതികേടിലാണുള്ളതെന്നും പ്രദേശവാസികൾ ആരോപിച്ചിരുന്നു . അതേസമയം പലവട്ടം പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് ഭരണകൂടത്തിന്റെ ശ്രദ്ധയിൽ വിഷയം എത്തിച്ചെങ്കിലും ഫലമുണ്ടായില്ലെന്നുമാണ് അവർ നേരത്തെ വ്യക്തമാക്കിയത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in