കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം: കെഎസ്‌യു നേതാവുള്‍പ്പടെ അഞ്ച്‌ വിദ്യാർഥികൾക്ക് സസ്പെൻഷൻ

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം: കെഎസ്‌യു നേതാവുള്‍പ്പടെ അഞ്ച്‌ വിദ്യാർഥികൾക്ക് സസ്പെൻഷൻ

മഹാരാജാസ് കോളേജിലെ കെ എസ് യു ഭാരവാഹിയടക്കമുള്ളവർക്കാണ് സസ്പെൻഷൻ ലഭിച്ചത്
Updated on
1 min read

എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ ക്ലാസ് മുറിയിൽ അവഹേളിച്ച സംഭവത്തില്‍ അഞ്ചു വിദ്യാർഥികൾക്ക് സസ്പെൻഷൻ. മൂന്നാം വർഷ ബി എ പൊളിറ്റിക്കൽ സയൻസ് ക്ലാസിലെ വിദ്യാർഥികൾക്കാണ് സസ്പെൻഷൻ ലഭിച്ചത്. നാല് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയുമാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളില്‍ ഒരാള്‍ കെ.എസ്.യു. ഭാരവാഹിയാണ്. അടിയന്തരമായി ചേർന്ന കോളേജ് കൗൺസിലാണ് വി​ദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ പോലീസിന് പരാതി നൽകും.

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം: കെഎസ്‌യു നേതാവുള്‍പ്പടെ അഞ്ച്‌ വിദ്യാർഥികൾക്ക് സസ്പെൻഷൻ
കുര്‍ബാന തര്‍ക്കം: മാര്‍പാപ്പയുടെ പ്രതിനിധിക്കെതിരെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ പ്രതിഷേധം

കാഴ്ച്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാർഥികൾ ക്ലാസ് മുറിയിൽ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം ചർച്ചയായത്. വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായതു പിന്നാലെയാണ് കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചത്. അധ്യാപകൻ ക്ലാസിൽ പഠിപ്പിക്കുമ്പോൾ വിദ്യാർഥികൾ മൊബൈൽ ഫോൺ നോക്കിയിരിക്കുകയും കസേര വലിച്ചു മാറ്റുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളായിരുന്നു പുറത്തു വന്നത്.

കാഴ്ച്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാർഥികൾ ക്ലാസ് മുറിയിൽ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം ചർച്ചയായത്

ഒരു വിദ്യാർഥി അധ്യാപകന്റെ പിന്നിൽ നിന്ന് അധ്യാപകനെ കളിയാക്കുന്നതും വീഡിയോയിൽ കാണാം. ക്ലാസിലിരുന്ന വിദ്യാർഥി തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. വിഷയത്തിൽ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകളും രം​ഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in