എല്ലാ ഉത്തരവാദിത്വവും വിദ്യയ്ക്ക് മാത്രം!, കയ്യൊഴിയുന്ന 'മുന്‍ഗാമികള്‍'

എല്ലാ ഉത്തരവാദിത്വവും വിദ്യയ്ക്ക് മാത്രം!, കയ്യൊഴിയുന്ന 'മുന്‍ഗാമികള്‍'

ഏതോ ഒരു കാലത്ത് എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ ഇപ്പോള്‍ ചെയ്ത കുറ്റത്തിന് എസ്എഫ്‌ഐ എന്ത് പഴിച്ചു
Updated on
2 min read

'ഏതോ ഒരു കാലത്ത് എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ ഇപ്പോള്‍ ചെയ്ത കുറ്റത്തിന് എസ്എഫ്‌ഐ എന്ത് പഴിച്ചു'- അട്ടപ്പാടി ആര്‍ജിഎം ഗവ. കോളേജിലെ മലയാളം വിഭാഗം ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനുവേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ആക്ഷേപത്തില്‍ പ്രതിരോധവുമായി നേതാക്കള്‍. മന്ത്രിമാരുള്‍പ്പെടെയുള്ള സിപിഎം നേതാക്കളും മുന്‍ എസ്എഫ്‌ഐ നേതാക്കാളും വിദ്യയെ കയ്യൊഴിഞ്ഞ് രംഗത്തെത്തുന്നത്.

ഗസ്റ്റ് ലക്ചറര്‍ നിയമനവുമായി ബന്ധപ്പെട്ട വ്യാജരേഖ വിവാദത്തിലും ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിഷയത്തിലും പ്രതികരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും കെ വിദ്യയെ തള്ളുന്ന നിലപാട് ആയിരുന്നു സ്വീകരിച്ചത്. വ്യാജരേഖ ചമച്ച വിഷയത്തില്‍ തെറ്റു ചെയ്തത് കെ വിദ്യയാണ്. വിഷയത്തില്‍ കോളജ് പ്രിന്‍സിപ്പിലിനു പങ്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. വിദ്യയെ തള്ളിയ മന്ത്രി പക്ഷേ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ വിഷയത്തില്‍ നടന്നത് സാങ്കേതിക തകരാറാണു സംഭവിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. ജൂനിയര്‍ വിദ്യാര്‍ഥികളുടെ കൂടെ 'പാസ്ഡ്' എന്നുകാണിക്കുന്ന ആര്‍ഷോയുടെ പേരിലുള്ള റിസള്‍ട്ട് വന്നത് എങ്ങനെയെന്ന് അന്വേഷിക്കണം. ആര്‍ഷോയ്ക്കു പങ്കില്ലാത്ത കാര്യത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തരുതെന്നും മന്ത്രി പറഞ്ഞു.

എല്ലാ ഉത്തരവാദിത്വവും വിദ്യയ്ക്ക് മാത്രം!, കയ്യൊഴിയുന്ന 'മുന്‍ഗാമികള്‍'
കരിന്തളം ഗവണ്‍മെന്‍റ് കോളേജില്‍ വിദ്യ സമര്‍പ്പിച്ച സർട്ടിഫിക്കറ്റും വ്യാജം; പിഎച്ച്ഡി പ്രവേശനത്തെ ന്യായീകരിച്ച് മുൻ വിസി

വ്യാജരേഖ ചമച്ചകേസില്‍ ഉള്‍പ്പെട്ട കെ വിദ്യ പഠനകാലത്ത് എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെയുള്ളവര്‍ ഏതെങ്കിലും കാലത്ത് തെറ്റായ പ്രവൃത്തി ചെയ്താല്‍ അതിന്റെ പഴി എസ്എഫ്‌ഐയുടെ മേല്‍ വയ്ക്കുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ പ്രതികരണം. വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളെയും അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍ മന്ത്രിയെ ഇ ഡി ചോദ്യം ചെയ്ത വിഷയത്തെ വഴിതിരിച്ചുവിടാനാണ് ആര്‍ഷോയെ മാധ്യമങ്ങള്‍ ക്രൂശിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, മാധ്യമങ്ങള്‍ക്ക് അന്തസ്സും സത്യസന്ധതയും വേണമെന്ന ഉപദേശവും വാര്‍ത്താസമ്മേളനത്തില്‍ നല്‍കി.

ഒരു കുറ്റവാളിയെയും സര്‍ക്കാരും എസ്എഫ്‌ഐ യും സംരക്ഷിക്കില്ല

ഇപി ജയരാജന്‍

വിദ്യ എസ്എഫ് ഐ നേതാവല്ലെന്നെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രതികരണം. 'എസ്എഫ്ഐ യില്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ഉണ്ട്, കൂടുതല്‍ വോട്ട് നേടാന്‍ കഴിയുന്നവരെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും. ഭാരവാഹികള്‍ ആകുന്നവര്‍ നേതാവാകില്ല. നേതാക്കള്‍ മത്സരിക്കണമെന്നുമില്ല. വിദ്യ ചെയ്തത് തെറ്റാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പിഎച്ച്ഡി പ്രവേശനത്തില്‍ അട്ടിമറി നടന്നെങ്കില്‍ തെളിവ് കൊണ്ടു വരണം. ഒരു കുറ്റവാളിയെയും സര്‍ക്കാരും എസ്എഫ്‌ഐ യും സംരക്ഷിക്കില്ല.' വിദ്യയ്ക്ക് സഹായം ലഭിച്ചതിന്റെ തെളിവുകളുണ്ടെങ്കില്‍ വരട്ടെയെന്നുമാണ് ഇ പി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എല്ലാ ഉത്തരവാദിത്വവും വിദ്യയ്ക്ക് മാത്രം!, കയ്യൊഴിയുന്ന 'മുന്‍ഗാമികള്‍'
'അങ്ങനെയൊരു സർട്ടിഫിക്കറ്റ് കയ്യിലില്ല, കൊടുത്തിട്ടുമില്ല'; വ്യാജരേഖ വിവാദത്തിൽ വിദ്യ, ആദ്യ പ്രതികരണം ദ ഫോര്‍ത്തിന്

സംവരണതത്വങ്ങള്‍ അട്ടിമറിച്ചെങ്കില്‍ അന്വേഷണം വരട്ടെ, അറിയപ്പെടാത്ത എന്തെല്ലാം കാര്യങ്ങളുണ്ട്. എസ്എഫ്‌ഐക്കാര്‍ വഴിയേ നടന്നു പോയാലും ആരോപണമാണ്. വെറുതെ ആരോപണം ഉന്നയിക്കരുത്. നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ ആധികാരിക രേഖയല്ല ഫോട്ടോ വെച്ച് എങ്ങനെ ആരോപണം ഉന്നയിക്കാന്‍ കഴിയില്ല. നിരവധി പേര്‍ നേതാക്കളുമായി ഫോട്ടോ എടുക്കുന്നുണ്ട്. ഗൂഢാലോചന ഉണ്ടോ എന്ന്കണ്ടെത്തട്ടെയെന്നും ജയരാജന് പ്രതികരിച്ചു.

പ്രതികരണം. 'എന്നാലും എന്റെ വിദ്യേ' എന്ന ഒറ്റവരിയിലായിരുന്നു അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം

ഗസ്റ്റ് ലക്ചറർ നിയമനത്തിന് എസ്എഫ്‌ഐ നേതാവ് വ്യാജരേഖ സമര്‍പ്പിച്ചെന്ന കേസില്‍ ആരെയും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് നേതാക്കള്‍ വിഷയത്തില്‍ പരസ്യമായ നിലപാട് സ്വീകരിച്ചത്. വിഷയത്തില്‍ തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞിരുന്നു. പിന്നാലെ കെ വിദ്യക്കെതിരെ സിപിഎം നേതാവ് പികെ ശ്രീമതിയും രംഗത്തെത്തിയത് വലിയ വാര്‍ത്തയായി. ഫേസ്ബുക്ക് പോസ്റ്റിലാണ് പരിഹാസ രൂപേണയുള്ള പികെ ശ്രീമതിയുടെ പ്രതികരണം. 'എന്നാലും എന്റെ വിദ്യേ' എന്ന ഒറ്റവരിയിലായിരുന്നു അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

എല്ലാ ഉത്തരവാദിത്വവും വിദ്യയ്ക്ക് മാത്രം!, കയ്യൊഴിയുന്ന 'മുന്‍ഗാമികള്‍'
സംവരണം അട്ടിമറിച്ചു; വിദ്യയുടെ പിഎച്ച്‍ഡി പ്രവേശനവും ചട്ടവിരുദ്ധം, രേഖ പുറത്ത്

ജോലിക്കായി മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഏഴുവര്‍ഷം തടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിനി വിദ്യക്കെതിരെ ചുമത്തിയിട്ടുള്ളത്. വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങളാണ് ഇതുവരെ ചുമത്തിയിട്ടുള്ളത്. അതിനിടെ, അട്ടപ്പാടി ആര്‍ജിഎം ഗവ. കോളേജിന് പുറമെ കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വിദ്യ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കാലടി സംസ്‌കൃത സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന വിദ്യ മുന്‍പ് മഹാരാജാസിലും, പയ്യന്നൂര്‍ കോളേജിലും എസ്എഫ്‌ഐ നേതാവായിരുന്നു.

logo
The Fourth
www.thefourthnews.in