ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി

തുടർ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ബെംഗളൂരിവില്‍

ന്യൂമോണിയ രോഗബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
Updated on
1 min read

അർബുദരോഗ തുടർ ചികിത്സകൾക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബെംഗളൂരിവിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്ന് എഐസിസി സജ്ജമാക്കിയ പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിലാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഉമ്മൻ ചാണ്ടിയുടെ ന്യൂമോണിയ രോഗബാധ ഭേദമായതിനെത്തുടർന്നാണ് ആശുപത്രി മാറ്റത്തിൽ തീരുമാനമായത്. അതേസമയം, ചികിത്സ നിഷേധിച്ചെന്ന കുടുംബത്തിനെതിരെ ഉയർന്ന വിവാദങ്ങൾ ഉമ്മൻ ചാണ്ടി നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാനം ഇല്ലാത്തതാണെന്ന് അദ്ദേഹം പ്രതികരിച്ചു.

വ്യാഴാഴ്ച കാണാനെത്തിയ സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിനോട് ബെംഗളൂരിവില്‍ ചികിത്സ തുടരാൻ ആഗ്രഹിക്കുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞത് കൂടി കണക്കിലെടുത്താണ് ആശുപത്രി മാറ്റാനുള്ള തീരുമാനം. ഡോ വികാസ് റാവുവിന്റെ കീഴിലായിരിക്കും ബെംഗളൂരിവിലെ തുടർ ചികിത്സ.

ഉമ്മൻ ചാണ്ടി
ആരോഗ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിക്കും; അസുഖ വിവരങ്ങൾ അന്വേഷിച്ച് മുഖ്യമന്ത്രി

ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അടക്കമുള്ളവരുടെ പരാതി വലിയ വിവാദമായിരുന്നു. കുടുംബവും കോൺഗ്രസും പരാതി നിഷേധിച്ചുവെങ്കിലും സർക്കാർ മെഡിക്കൽ ബോർഡിനെ നിയോഗിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഭാര്യ മറിയാമ്മ, മക്കളായ മറിയം, അച്ചു, ചാണ്ടി ഉമ്മൻ എന്നിവർ അദ്ദേഹത്തിനൊപ്പം ബെംഗളൂരുവിലേക്ക് പോകും.

അതേസമയം, ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ടാ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും രേഖകൾ വരെ ഇതിനായി കെട്ടിച്ചമച്ചെന്നും മകൻ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വ്യാജ പ്രചാരണം നടത്തുന്നവരുടെ ഉദ്ദേശം താൻ വൈകാതെ വെളിപ്പെടുത്തുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in