പുരാവസ്തു തട്ടിപ്പ് കേസ്: മുന്‍ ഡിഐജി എസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

പുരാവസ്തു തട്ടിപ്പ് കേസ്: മുന്‍ ഡിഐജി എസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

എസ് സുരേന്ദ്രന് ഹൈക്കോടതി ഇടക്കാല മൂന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു
Updated on
1 min read

പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ മുന്‍ ഡിഐജി എസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇന്ന് രാവിലെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായ സുരേന്ദ്രനെ, ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. കേസിലെ മൂന്നാം പ്രതിയായ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല മൂന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.

പുരാവസ്തു തട്ടിപ്പ് കേസ്: മുന്‍ ഡിഐജി എസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
'മുഖ്യമന്ത്രിയുടെ ഓഫിസില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കുന്ന അധികാരകേന്ദ്രം'; ഐജി ലക്ഷ്മണ്‍ ഹൈക്കോടതിയില്‍

മുന്‍കൂര്‍ നോട്ടീസ് നല്‍കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് ഹര്‍ജിക്കാരനെ ചോദ്യം ചെയ്യാം. അറസ്റ്റുണ്ടായാല്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും എന്ന ഉപാധിയിന്മേല്‍ ജാമ്യം അനുവദിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

മോന്‍സണ്‍ മാവുങ്കല്‍ വ്യാജ പുരാവസ്തുക്കള്‍ കാട്ടി പണം തട്ടിയെന്ന പരാതിയില്‍ 2021 സെപ്തംബര്‍ 23 നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് സ്വദേശി യാക്കൂബ് ഉള്‍പ്പെടെയുള്ളവരുടെ കൈയില്‍ നിന്ന് പത്തുകോടി തട്ടിയെടുത്തെന്നാണ് കേസ്. ഈ കേസില്‍ ക്രൈംബ്രഞ്ച് അന്വേഷണ സംഘം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, ഐ ജി ഗുഗുലോത്ത് ലക്ഷ്മണ്‍, മുന്‍ ഡി ഐ ജി, എസ് സുരേന്ദ്രന്‍ എന്നിവരെ പിന്നീട് പ്രതി ചേര്‍ക്കുകയായിരുന്നു. കെ സുധാകരന്‍, ലക്ഷ്മണ്‍ എന്നിവര്‍ക്കും നേരത്തെ രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

പുരാവസ്തു തട്ടിപ്പ് കേസ്: മുന്‍ ഡിഐജി എസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
കലാകാരനായ വിവാദനായകന്‍; ഡിജിപി ടോമിന്‍ തച്ചങ്കരി വിരമിക്കുന്നു

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മോന്‍സണ്‍ മാവുങ്കല്‍ കേസിലെ പ്രതി ഐജി ലക്ഷ്മണ്‍ ഹൈക്കോടതിയില്‍. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളില്‍ മദ്ധ്യസ്ഥത വഹിക്കാനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു ആരോപണം. ഹൈക്കോടതി പല ആര്‍ബിട്രേറ്റര്‍മാര്‍ക്ക് പരിഹരിക്കാന്‍ നല്‍കുന്ന തര്‍ക്കങ്ങള്‍ പോലും പരിഹരിക്കുന്നത് ഈ അതോറിറ്റിയാണെന്നും ലക്ഷ്മണ്‍ കുറ്റപ്പെടുത്തിയിരുന്നു. തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in