ജ. എസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ; തീരുമാനം പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പോടെ

ജ. എസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ; തീരുമാനം പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പോടെ

കാലാവധി പൂർത്തിയാക്കിയ ജസ്റ്റിസ് ആൻറണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിനെ നിയമിക്കുന്നത്.
Updated on
1 min read

ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കും. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിയാണ് തീരുമാനമെടുത്തത്. എന്നാൽ പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പോടെയാണ് തീരുമാനം പ്രാവർത്തികമാക്കിയത്. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിനെ നിയമിക്കുന്നത്.

ഏപ്രിൽ 24 നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ വിരമിച്ചത്

വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജി എന്നിവരെയാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നത്. ഏപ്രിൽ 24 നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ വിരമിച്ചത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ 2019 ഒക്ടോബർ 11നാണ് ജസ്റ്റിസ് എസ് മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ആയി പ്രവർത്തിക്കുമ്പോൾ 2006 ജൂലൈയില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി.

ജ. എസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ; തീരുമാനം പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പോടെ
'അവാർഡ് നിർണയത്തിൽ സ്വജനപക്ഷപാതം'; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ഹർജി

കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച വേളയിൽ ചീഫ് ജസ്റ്റിസ് മണികുമാറിന് സർക്കാർ വക യാത്രയയപ്പ് നൽകിയതിൽ വലിയ വിമർശനം ഉയർന്നിരുന്നു. കേരള ചരിത്രത്തിൽ ഇതുവരെ കേൾക്കാത്ത സംഭവമാണെന്ന് നിയമവ്യത്തങ്ങളിൽ തന്നെ ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവരായിരുന്നു അന്ന് യാത്രയയപ്പ് നൽകിയത്. മുൻപ് ഒരു ചീഫ് ജസ്റ്റിസുമാർക്കും ഇത്തരത്തിൽ യാത്രയയപ്പ് നൽകിയിരുന്നില്ല. ജഡ്ജിമാർ വിരമിക്കുമ്പോൾ ഫുൾകോർട്ട് റഫറൻസിലൂടെ സഹ ജഡ്ജിമാർ യാത്രയയപ്പ് നൽകും. മറിച്ച് സർക്കാർ വക സൽക്കാരം നിലവിലില്ലായിരുന്നു.

ഏകപക്ഷീയമായി ഒരു പേര് മാത്രം യോഗത്തില്‍ അറിയിച്ചത് ജനാധിപത്യ വിരുദ്ധവും ദുരൂഹവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിയോജക്കുറിപ്പിലൂടെ പ്രതികരിച്ചു. ' അര്‍ഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങളെ അറിയിച്ച് അഭിപ്രായം ആരാഞ്ഞ ശേഷമെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്സനെ തെരഞ്ഞെടുക്കാറുള്ളൂ. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സമിതി അംഗമായ എനിക്ക് അര്‍ഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും മുന്‍കൂട്ടി ലഭ്യമാക്കാതെ, തികച്ചും ഏകപക്ഷീയമായി ഒരു പേര് മാത്രം യോഗത്തില്‍ അറിയിച്ചത് ജനാധിപത്യ വിരുദ്ധവും ദുരൂഹവുമാണ്. ജസ്റ്റിസ് എസ്. മണികുമാര്‍ കേരള ഹൈക്കേടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍, നിഷ്പക്ഷവും നീതിയുക്തവുമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്ന ഉത്കണ്ഠയുണ്ട്' പ്രതിപക്ഷ നേതാവിന്റെ വിയോജനക്കുറിപ്പിൽ പറയുന്നു.

logo
The Fourth
www.thefourthnews.in