കൊല്ലപ്പെട്ട സഹർ
കൊല്ലപ്പെട്ട സഹർ

തൃശൂരിലെ സദാചാര കൊലപാതകം: നാല് പ്രതികള്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

കേസിലെ ആറ് പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല
Updated on
1 min read

തൃശൂർ തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് ഉത്തരാഖണ്ഡില്‍ നിന്ന് പിടിയിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എഴായി. അതേസമയം കേസിലെ ആറ് പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.

ചിറയ്ക്കൽ കോട്ടം നിവാസികളായ വിജിത്ത്, വിഷ്ണു, ഡിനോൺ, രാഹുൽ, അഭിലാഷ്, മൂർക്കനാട് സ്വദേശി ജിഞ്ചു എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. പ്രതികള്‍ക്കായി കഴിഞ്ഞ ദിവസം പോലീസ് ലുക്ക് ഔട്ട്‌ നോട്ടീസ് ഇറക്കിയിരുന്നു.

കൊല്ലപ്പെട്ട സഹർ
തൃശൂരിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു; കൊലയാളികൾ ഒളിവിലെന്ന് പോലീസ്

തൃശൂർ-തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശി സഹർ ഫെബ്രുവരി 18ന് അർധരാത്രിയായിരുന്നു ആക്രമണത്തിന് ഇരയായത്. തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപ്രതിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. കഴിഞ്ഞ ശിവരാത്രി ദിവസം രാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് മര്‍ദ്ദനമേറ്റത്. രാത്രി സമയത്ത് പ്രദേശത്ത് സഹറിനെ കണ്ടതിൽ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ സഹര്‍ വീട്ടിലെത്തി കിടന്നെങ്കിലും പുലര്‍ച്ചയോടെ വേദന അനുഭവപ്പെടുകയായിരുന്നു.

പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ, നവീന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ പിടിയിലായ 4 പേരെ നാളെ വെെകീട്ടോടെ തൃശ്ശൂരിലെത്തിക്കും

logo
The Fourth
www.thefourthnews.in