ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉരുളി മോഷണം പോയി, നാലു പേര്‍ ഹരിയാനയില്‍ അറസ്റ്റില്‍

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉരുളി മോഷണം പോയി, നാലു പേര്‍ ഹരിയാനയില്‍ അറസ്റ്റില്‍

വ്യാഴാഴ്ചയാണ് ഉരുളി മോഷണം പോയത്
Updated on
1 min read

തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ ഓസ്‌ത്രേലിയന്‍ പൗരന്‍ അടക്കമുള്ളവര്‍ ഹരിയാനയില്‍ പിടിയില്‍. അതീവ സുരക്ഷാ മേഖലയില്‍നിന്നാണ് ഉരുളി മോഷണം പോയത്. വ്യാഴാഴ്ചയാണ് മോഷണം നടന്നത്. പ്രതികളെ ഇന്ന് കേരളത്തിലെത്തിക്കും.

പിടിയിലാവരില്‍ ഒരാള്‍ ഓസ്‌ത്രേലിയന്‍ പൗരത്വമുള്ള ഡോക്ടറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദര്‍ശനത്തിനെത്തിയവരാണ് ഉരുളി കൊണ്ടുപോയത്. മോഷണവിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ക്ഷേത്ര അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉരുളി മോഷണം പോയി, നാലു പേര്‍ ഹരിയാനയില്‍ അറസ്റ്റില്‍
'തമിഴ്‌ തായ് വാഴ്ത്തി'ല്‍ പുകഞ്ഞ് തമിഴ്നാട് രാഷ്ട്രീയം; ഗവർണറെ തിരച്ചുവിളിക്കണമെന്ന് സ്റ്റാലിൻ, ഭാഷാപോര് പുതിയ തലത്തിലേക്കോ?

പോലീസ് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ വിവരങ്ങള്‍ അറിയുന്നത്. പ്രതികള്‍ ഉഡുപ്പിയില്‍ പോയശേഷം ഹരിയാനയിലേക്ക് കടക്കുകയായിരുന്നു. ഹരിയാന പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

logo
The Fourth
www.thefourthnews.in