വിഴിഞ്ഞം തുറമുഖം
വിഴിഞ്ഞം തുറമുഖം

വിഴിഞ്ഞം പദ്ധതിക്കായി ഹെഡ്‌കോയില്‍ നിന്ന് 400 കോടിയുടെ വായ്പയെടുക്കാന്‍ സർക്കാര്‍

നിര്‍മ്മാണം 30 ശതമാനം പൂര്‍ത്തിയായാല്‍ പണം നല്‍കാമെന്നാണ് സര്‍ക്കാരും അദാനിയും തമ്മിലുണ്ടായിരുന്ന കരാർ
Updated on
1 min read

വിഴിഞ്ഞം പദ്ധതിക്കായി കേരള സര്‍ക്കാര്‍ വായ്പ എടുക്കുന്നു. ഹെഡ്‌കോയില്‍ നിന്ന് 400 കോടിയാണ് വായ്പയായി എടുക്കുക. 15 വര്‍ഷത്തിനുള്ളില്‍ തിരച്ചടയ്ക്കണമെന്ന വ്യവസ്ഥയിലാണ് വായ്പ എടുക്കുന്നത്.പുലിമുട്ട് നിര്‍മ്മാണം 30 ശതമാനം പൂര്‍ത്തിയായാല്‍ പണം നല്‍കാമെന്നായിരുന്നു സര്‍ക്കാരും നിര്‍മ്മാണ കമ്പനിയുമായി ഉണ്ടായിരുന്ന കരാർ.

കഴിഞ്ഞ ദിവസമാണ് പണം അനുവദിക്കണമെന്ന് കാണിച്ച് അദാനി സർക്കാരിനെ സമീപിക്കുന്നത്.സ്വതന്ത്ര എജന്‍സിയെ കൊണ്ട് പരിശോധന നടത്തിയായിരിക്കും സർക്കാർ തുക അനുവദിക്കുക.ഒരു മാസത്തിനുള്ളില്‍ പരിശോധന പൂർത്തിയാക്കി പണം നല്‍കാമെന്നാണ് സർക്കാർ അദാനിക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്.

ഇതിന് പുറമോ വയബിലിറ്റി ഗ്യാപ് ഫണ്ടായി 818 കോടി രൂപയും കരാർ പ്രകാരം സര്‍ക്കാര്‍ അദാനിക്ക് നല്‍കും ഇതിനായി വീണ്ടും കടമെടുക്കാനാണ് ആലോചന. കേന്ദ്രം വിജിഎഫ് നല്‍കിയതിന് ശേഷമായിരിക്കും സംസ്ഥാന സര്‍ക്കാര്‍ ഈ തുക നല്‍കുക.

logo
The Fourth
www.thefourthnews.in