പ്രതികളായ
കെന്‍സ് സാബു, രഞ്ജിത്ത്
പ്രതികളായ കെന്‍സ് സാബു, രഞ്ജിത്ത്

വൈക്കം തലയോലപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട

45 പായ്ക്കറ്റുകളായി സൂക്ഷിച്ച 90 കിലോ വരുന്ന കഞ്ചാവാണ് പിടികൂടിയത്
Updated on
1 min read

വൈക്കം തലയോലപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട. കോട്ടയം എസ് പി യുടെ സ്പെഷ്യല്‍ സ്‌ക്വാഡ് മുണ്ടക്കയം, തലയോലപ്പറമ്പ്, വൈക്കം പോലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കാറില്‍ കടത്താന്‍ ശ്രമിച്ച 45 പായ്ക്കറ്റുകളായി സൂക്ഷിച്ച 90 കിലോ വരുന്ന കഞ്ചാവാണ് പിടികൂടിയത്. മുണ്ടക്കയം സ്വദേശിയ രഞ്ജിത്ത്, ഞീഴൂര്‍ സ്വദേശി കെന്‍സ് സാബു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളെ ഇന്ന് രാവിലെ 6.30ഓടെ വെട്ടിക്കാട്ടുമുക്കില്‍ വച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും, പ്രതികള്‍ പോലീസിനെ വെട്ടിച്ച് കടക്കുകയായിരുന്നു. കര്‍ണാടക രജിസ്ട്രേഷനിലുള്ള സ്‌പോട്ട് കാറിലെത്തിയ യുവാക്കളെ പോലീസ് പിന്‍തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. കാറിന്റെ ഡിക്കിയിലും പുറകിലെ സീറ്റിനടിയിലും ചാക്കുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കെന്‍സ് സാബു. പ്രതികളെ വൈക്കം ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. കേസില്‍ എക്‌സൈസ് സ്ഥലത്തെത്തി പോലീസുമായി സഹകരിച്ച് അന്വേഷണമാരംഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

logo
The Fourth
www.thefourthnews.in