മാലിന്യം തള്ളൽ: കൊച്ചിയിൽ ഒരു മാസത്തിനകം ഈടാക്കിയത് 54 ലക്ഷം പിഴ

മാലിന്യം തള്ളൽ: കൊച്ചിയിൽ ഒരു മാസത്തിനകം ഈടാക്കിയത് 54 ലക്ഷം പിഴ

വിവിധ തദ്ദേശസ്ഥപ്നങ്ങളിലായി നടത്തിയ പരിശോധനകളിലായി 2,84,000 രൂപ പിഴ ഈടാക്കുകയും ചെയ്തു
Updated on
1 min read

മാലിന്യ സംസ്കരണ സംവിധാനം കർശനമാക്കുന്നതിന്റെ ഭാഗമായി കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിശോധനകളിൽ 54 ലക്ഷം രൂപ പിഴ ഈടാക്കി. കോർപറേഷൻ പരിധിയിലെ വീടുകൾ സ്ഥാപനങ്ങൾ പൊതു ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ഒരു മാസം നടത്തിയ പരിശോധനയിലാണ് നിയമലംഘനം നടത്തിയവരിൽ നിന്ന് പിഴ ഈടാക്കിയത്. കൂടാതെ വിവിധ തദ്ദേശസ്ഥപ്നങ്ങളിലായി നടത്തിയ പരിശോധനകളിലായി 2,84,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

മാലിന്യം തള്ളൽ: കൊച്ചിയിൽ ഒരു മാസത്തിനകം ഈടാക്കിയത് 54 ലക്ഷം പിഴ
റോഡുകളിലും വീടുകളിലും മാലിന്യം; ചീഞ്ഞ് നാറി കൊച്ചി

ജില്ലയിൽ കൊച്ചി കോർപറേഷൻ ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ജൈവ മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് എത്തിക്കുന്നത് ഏപ്രിൽ 30 വരെ മാത്രം അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. അതിനുള്ളിൽ സ്വന്തമായി നിയമാനുസൃത ബദൽ സംവിധാനം കണ്ടെത്തണം. മന്ത്രിമാരായ എം ബി രാജേഷിന്റെയും, പി രാജീവിന്റെയും അധ്യക്ഷതയിൽ ചേർന്ന, ജില്ലയിലെ നഗരസഭകളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായും പൂർണമായും നടപ്പാക്കുന്നതിനായി ഹൈക്കോടതിയിൽ സമർപ്പിച്ച കർമപദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്.

മാലിന്യം തള്ളൽ: കൊച്ചിയിൽ ഒരു മാസത്തിനകം ഈടാക്കിയത് 54 ലക്ഷം പിഴ
ബ്രഹ്മപുരം തീപിടിത്തം: 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണൽ ഉത്തരവിന് സ്റ്റേ

തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സന്ദർശനം നടത്തി ശരിയായ രീതിയിൽ മാലിന്യ സംസ്കരണ പരിപാടികൾ നടപ്പിലാക്കേണ്ടതിന്റെ നിയമപരമായ ആവശ്യകത ബോധ്യപ്പെടുത്തണം. ശരിയായ സംസ്കരണ സംവിധാനങ്ങളില്ലാത്ത വീടുകൾ, സ്ഥാപനങ്ങൾ എന്നിവ കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിമാർ യോഗത്തിൽ നിർദേശിച്ചു.

വ്യാപകമായ രീതിയിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്യാമ്പയിൻ വരും ദിവസങ്ങളിൽ സംഘടിപ്പിക്കണം. വിവിധ നഗരസഭകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തതിൽ മരട്, തൃപ്പൂണിത്തുറ, കോതമംഗലം, ഏലൂർ മുനിസിപ്പാലിറ്റികളിൽ ക്യാമ്പയിൻ കാര്യക്ഷമമായി നടക്കുന്നതായും യോഗം വിലയിരുത്തി.

കൊച്ചി നഗരത്തിൽ നിലവിലുളള പ്രതിസന്ധിയെ തുടർന്ന് അവശേഷിക്കുന്ന അജൈവ മാലിന്യങ്ങൾ ഒറ്റ തവണയായി നീക്കം ചെയ്യുന്നതിനുള്ള സാധ്യത കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ചേർന്ന് പരിശോധിക്കും. വഴിയരികിൽ മാലിന്യം നിക്ഷേപിക്കുന്നത് പിടിക്കുന്നതിന് പിഴയും ശിക്ഷയും ഉറപ്പാക്കുന്നതിനായി പോലീസ് പരിശോധന വ്യാപകമാക്കണം. മാലിന്യം നിക്ഷേപിക്കുന്ന വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

മാലിന്യം തള്ളൽ: കൊച്ചിയിൽ ഒരു മാസത്തിനകം ഈടാക്കിയത് 54 ലക്ഷം പിഴ
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം, പ്രദേശത്ത് പുക

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രചരണ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി, ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രദർശന വിപണന മേള ഏപ്രിൽ 30 ന് മുൻപായി സംഘടിപ്പിക്കണം. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വഴിയരികിൽ നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും സാധ്യമായിടങ്ങളിൽ സിസിടിവി ക്യാമറ സംവിധാനം ഒരുക്കുന്നതിനും തീരുമാനിച്ചു. ബ്ലോക്ക് തലത്തിൽ ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേർക്കുകയും, തിരഞ്ഞെടുക്കപ്പെടുന്ന ഹരിത കർമസേന അംഗങ്ങളെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശീലകരായി നിയോഗിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

logo
The Fourth
www.thefourthnews.in