ട്രസ്റ്റ് ഭാരവാഹികള്‍ മാധ്യമങ്ങളെ കാണുന്നു
ട്രസ്റ്റ് ഭാരവാഹികള്‍ മാധ്യമങ്ങളെ കാണുന്നു

ഗാര്‍മെന്റ്‌സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് 25ന് തുടക്കം

സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ധന സമാഹരണാര്‍ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്
Updated on
1 min read

കേരളത്തിലെ വസ്ത്ര വ്യാപാര വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഗാര്‍മെന്റ്‌സ് ക്രിക്കറ്റ് അസ്സോസിയേഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 25 മുതല്‍ 29 വരെ ബംഗളൂരുവില്‍ നടക്കും. നാല് സെലിബ്രിറ്റി ടീമുകളുള്‍പ്പെടെ 12 ടീമുകളാണ് അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുക യെന്ന് ട്രസ്റ്റ് പ്രസിഡന്റ് വി എച്ച് എം അഹമ്മദുള്ള അറിയിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ധന സമാഹരണാര്‍ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ലീഗിന്റെ ടീം ജേഴ്‌സി പ്രകാശനം കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുളിമൂട്ടില്‍ സില്‍ക്‌സ് സ്ഥാപകന്‍ ഔസേപ്പ് ജോണ്‍ നിര്‍വഹിച്ചു. 2015-ല്‍ തൃപ്പൂണിത്തുറയിലാണ് ആദ്യ ടൂര്‍ണമെന്റ് നടന്നത്. ടൂര്‍ണമെന്റിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് 2018-ലെ പ്രളയ കാലത്ത് ആലപ്പുഴയിലും 2019-ല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയിലും, പോത്തുകല്ലിലും ഭക്ഷണം, വസ്ത്രം തുടങ്ങി ആവശ്യമുള്ള സാധനങ്ങള്‍ സംഘടനയുടെ നേതൃത്വത്തില്‍ വിതരണം ചെയ്‌തിരുന്നു

logo
The Fourth
www.thefourthnews.in