വി ഡി സതീശൻ
വി ഡി സതീശൻ

ജെൻഡർ ന്യൂട്രാലിറ്റി: നിലപാടില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ്, ലീ​ഗിന് പിന്തുണ; എന്തിന് ഭയമെന്ന് പി രാജീവ്

മലപ്പുറത്ത് ലീഗ് നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സതീശന്റെ നിലപാട് മാറ്റം. പിഎംഎ സലാമിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്നായിരുന്നു സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
Published on

ജെൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ നിലപാട് മാറ്റി പ്രതിപ​ക്ഷ നേതാവ് വി ഡി സതീശൻ. മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവന താൻ തള്ളി കളഞ്ഞിട്ടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. ലിം​ഗനീതി വിഷയത്തിൽ മുസ്ലീം ലീഗുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.

മലപ്പുറത്ത് ലീഗ് നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഒരുദിവസം മുന്‍പ് സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്തി പ്രതിപക്ഷ നേതാവ് രംഗത്ത് എത്തിയത്. പിഎംഎ സലാമിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

ജെൻഡർ ജസ്റ്റിസിനെ സംബന്ധിച്ച് സർക്കാർ തീരുമാനം എടുക്കുന്നതിന് മുൻപ് വിവാദം ആവശ്യമില്ല

'ജെൻഡർ ജസ്റ്റിസിനെ സംബന്ധിച്ച് സർക്കാർ തീരുമാനം എടുക്കുന്നതിന് മുൻപ് വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ല. ജൻഡർ ജസ്റ്റിസിന്റെ പേരിൽ സ്ത്രീകളുടെ മേൽ യാതൊരു തീരുമാനവും അടിച്ചേൽപ്പിക്കരുത്. ചർച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യങ്ങളാണ് ഇതെല്ലാം. അതോടൊപ്പം തന്നെ സമൂഹത്തിൽ മാറ്റവുമുണ്ടാകണം' വി ഡി സതീശൻ പറഞ്ഞു. ജെൻഡർ ജസ്റ്റിസിന് വേണ്ടി ഉറച്ച നിലപാട് സ്വീകരിക്കണം എന്നാണ് കോൺ​ഗ്രസിനെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

വി ഡി സതീശൻ
ക്ലാസ് മുറികളിൽ ഒരുമിച്ചിരുന്നാല്‍ കുട്ടികളുടെ 'ശ്രദ്ധ'മാറും;വിവാദ പരാമർശവുമായി പിഎംഎ സലാം
പി രാജീവ്
പി രാജീവ്

അതേസമയം, ലീ​ഗ് നേതാക്കളുടെ പരാമർശത്തെ വിമർശിച്ച് സിപിഎം നേതാക്കളും രം​ഗത്തെത്തി. ആണും പെണ്ണും ഒരുമിച്ചിരുന്നാൽ പലതും സംഭവിക്കുമെന്ന് പറയുന്ന പ്രസ്താവന തെറ്റാണെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ലിംഗനീതിയെ എന്തിനാണ് ഭയപ്പെടുന്നതെന്നും സർക്കാർ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും പലരും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് സംഭവിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് സംഭവിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും ചോദിച്ചു. കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവിൽ സർക്കാർ ഇറക്കിയിട്ടില്ല. ലിംഗ നീതി, ലിംഗ തുല്യത എന്നിവ ഉറപ്പു വരുത്തി പാഠപുസ്തകം ഓഡിറ്റ് ചെയ്യണം. പലരേയും തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ക്ലാസ് മുറികളില്‍ നടപ്പാക്കിയാല്‍ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകുമെന്നും ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴിവെയ്ക്കുമെന്നുമായിരുന്നു മുസ്ലീം ലീഗ് ജനറല്‍ പി എം എ സലാമിന്റെ പരാമർശം. ഇതേ വിഷയത്തിൽ എം കെ മുനീര്‍ എംഎല്‍എ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് വിചിത്രവാദവുമായി പിഎംഎ സലാം രംഗത്തെത്തിയത്.

വി ഡി സതീശൻ
ജെന്‍ഡര്‍ ന്യൂട്രാലിറ്റി; വിചിത്രവാദവുമായി എം കെ മുനീര്‍
logo
The Fourth
www.thefourthnews.in