കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട ; ഇത്തവണ കണ്ടെടുത്തത് വിമാനത്തിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട ; ഇത്തവണ കണ്ടെടുത്തത് വിമാനത്തിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണം

സ്വ‍ര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു.
Updated on
1 min read

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ച സ്വര്‍ണം കണ്ടെടുത്ത് കസ്റ്റംസ് . 467 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ മിശ്രിതമാണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഇന്ന് രാവിലെ ദുബായില്‍ നിന്നും വന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന്റെ പുറകുവശത്തുള്ള സീറ്റിന്റെ അടിയിലായാണ് സ്വര്‍ണം പിടികൂടിയത് . ദീര്‍ഘ ചതുരാകൃതിയിലുള്ള ഒരു പാക്കറ്റില്‍ അതി വിദഗ്ദ്ധമായാണ് സ്വര്‍ണ്ണം ഒളിപ്പിച്ചു വച്ചിരുന്നത്. തങ്ങള്‍ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിമാനത്തിനകത്ത് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണ മിശ്രിതം കണ്ടെടുത്തത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട ; ഇത്തവണ കണ്ടെടുത്തത് വിമാനത്തിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണം
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വര്‍ണ വേട്ട; 2358 ഗ്രാം സ്വർണ മിശ്രിതവും 1499 ഗ്രാം ബിസ്‌ക്കറ്റും പിടികൂടി

സ്വര്‍ണ്ണ മിശ്രിതം വേര്‍തിരിച്ചെടുത്തപ്പോള്‍ 395.55ഗ്രാം 24കാരറ്റ് സ്വര്‍ണ്ണം ലഭിച്ചു . വിപണിയില്‍ ഏകദേശം ഇതിന് 22.44 ലക്ഷം രൂപ വിലവരും.സ്വർണക്കള്ളക്കടത്ത് നടത്താൻ ശ്രമിച്ച യാത്രക്കാരനെ കണ്ടെത്തുവാനുള്ള അന്വേഷണം തുടരുകയാണ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട ; ഇത്തവണ കണ്ടെടുത്തത് വിമാനത്തിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണം
കരിപ്പൂര്‍ വിമാനത്താവളം കള്ളക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 30 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
logo
The Fourth
www.thefourthnews.in