കരിപ്പൂർ വിമാനത്താവളത്തില്‍  62 ലക്ഷം രൂപയുടെ സ്വർണം  പിടികൂടി

കരിപ്പൂർ വിമാനത്താവളത്തില്‍ 62 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

1065 ഗ്രാം സ്വർണ മിശ്രിതവും 250 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണ മാലകളുമാണ് പിടിച്ചത്
Updated on
1 min read

കരിപ്പൂർ വിമാനത്താവളത്തില്‍ 62 ലക്ഷം രൂപയുടെ സ്വർണം കസ്റ്റoസ്‍ പിടികൂടി. ഇന്ന് രാവിലെ ശരീരത്തിനുള്ളിലും കാൽപാദത്തിനടിയിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 60 ലക്ഷം രൂപ വില മതിക്കുന്ന 1065 ഗ്രാം സ്വർണ മിശ്രിതവും 250 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണ മാലകളുമാണ് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സ്വർണവുമായെത്തിയ കോഴിക്കോട് സ്വദേശികളായ രണ്ടു യാത്രക്കാരാണ് പിടിയിലായത്.

കരിപ്പൂർ വിമാനത്താവളത്തില്‍  62 ലക്ഷം രൂപയുടെ സ്വർണം  പിടികൂടി
കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി : രണ്ടുപേർ പിടിയില്‍

എയർ ഇന്ത്യ വിമാനത്തിൽ ദോഹയിൽ നിന്നും വന്ന കോഴിക്കോട് മലയമ്മ സ്വദേശിയായ അയിനികുന്നുമ്മൽ ഷമീരലിയില്‍ നിന്ന് 1065 ഗ്രാം തൂക്കമുള്ള ഏകദേശം 50 ലക്ഷം രൂപ വില വരുന്ന സ്വർണ മിശ്രിതം അടങ്ങിയ നാല് ക്യാപ്സുളുകളാണ് പിടികൂടിയത്. എയർ ഇന്ത്യ വിമാനത്തിൽ ഷാർജയിൽനിന്ന് വന്ന കോഴിക്കോട് പുതുപ്പാടി സ്വദേശിയായ അബ്ദുൽ റസ്സാക്കാണ് പിടിയിലായ മറ്റൊരാള്‍. കാൽ പാദത്തിനടിയിൽ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് കടത്തുവാൻ ശ്രമിച്ച 250 ഗ്രാം തൂക്കമുള്ള ഏകദേശം 12 ലക്ഷം രൂപ വില വരുന്ന രണ്ട് സ്വർണ മാലകളാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

കരിപ്പൂർ വിമാനത്താവളത്തില്‍  62 ലക്ഷം രൂപയുടെ സ്വർണം  പിടികൂടി
കരിപ്പൂരില്‍ പിടികൂടിയത് 130 കോടിയുടെ സ്വർണം; ഈ വർഷം നവംബർ 30 വരെ കടത്തിയത് 253.33 കിലോ സ്വർണം

സ്വർണക്കടത്ത് സംഘം ഷമീരലിക്ക് 90,000 രൂപയും അബ്ദുൽ റസ്സാക്കിന് 15,000 രൂപയും ആണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. കരിപ്പൂർ എയർ കസ്റ്റoസ്‍ ഉദ്യോഗസ്ഥർ ഡിസംബർ മാസത്തിൽ ഇതുവരെ 39 കേസുകളിലായി 16 കോടി രൂപ വില വരുന്ന 32 കിലോ സ്വർണം പിടികൂടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in