കരിപ്പൂരില്‍ സ്വര്‍ണ്ണ വീണ്ടും സ്വര്‍ണ്ണ വേട്ട
കരിപ്പൂരില്‍ സ്വര്‍ണ്ണ വീണ്ടും സ്വര്‍ണ്ണ വേട്ട

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; വിമാനത്താവള ജീവനക്കാരിയടക്കം നാല്‌പേര്‍ പിടിയില്‍

രണ്ടരക്കിലോയോളം വരുന്ന സ്വര്‍ണ്ണത്തില്‍ 1551 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസും , 832 ഗ്രാം സ്വര്‍ണ്ണം പോലീസുമാണ് പിടികൂടിയത്
Updated on
1 min read

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. പോലീസും കസ്റ്റംസും നടത്തിയ പരിശോധനയില്‍ രണ്ടരക്കിലോയാളം സ്വര്‍ണ്ണം പിടിച്ചെടുത്തു. വിമാനത്താവളത്തിനുള്ളില്‍ ക്ലീനിങ് സൂപ്പര്‍വൈസറായ വനിതയുടെ പക്കല്‍ നിന്ന് 1551 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തപ്പോള്‍ വിമാനത്താവളത്തിനു പുറത്ത് പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടുപേരില്‍ നിന്നായി 832 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു.

സൂപ്പര്‍വൈസറായ കെ. സജിതയാണ് 1812 ഗ്രാം സ്വര്‍ണ്ണ മിശ്രിതവുമായി കസ്റ്റംസിന്റെ പിടിയിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവരില്‍ നിന്നു സ്വര്‍ണ്ണം കണ്ടെടുത്തത്. സ്വര്‍ണ്ണക്കടത്തുകാര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യാത്രക്കാരന്‍ പ്രത്യേക സ്ഥലത്ത് ഒളിപ്പിച്ച സ്വര്‍ണ്ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് പുറത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് സജിത പിടിയിലായത്. ഇവരില്‍ നിന്നുമാത്രം പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ മൂല്യം 80,50,310 രൂപ ആണ്.

ഇതിന് പിന്നാലെയാണ് വിമാനത്താവളത്തിന് പുറത്തു പോലീസ് 832 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. സ്വര്‍ണ്ണവുമായി എത്തിയ അബ്ദുല്‍ ബഷീറും, സ്വര്‍ണ്ണം കൈപ്പറ്റാനെത്തിയ അബ്ദുള്ള കുഞ്ഞി, മുഹമ്മദ് ജാഫര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. എല്ലാവരും കാസര്‍ഗോഡ് സ്വദേശികളാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡില്‍ എടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്വര്‍ണ്ണക്കട്ടികള്‍ക്കു മുകളില്‍ മെര്‍ക്കുറി കലര്‍ത്തി വെള്ളി നിറത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. പോലീസ് ഇത് ഉരുക്കിയാണ് സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തത്.

logo
The Fourth
www.thefourthnews.in