കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വര്‍ണ വേട്ട; 2358 ഗ്രാം സ്വർണ മിശ്രിതവും 1499 ഗ്രാം  ബിസ്‌ക്കറ്റും പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വര്‍ണ വേട്ട; 2358 ഗ്രാം സ്വർണ മിശ്രിതവും 1499 ഗ്രാം ബിസ്‌ക്കറ്റും പിടികൂടി

2358 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം ക്യാപ്സ്യൂൾ രൂപത്തിൽ കടത്താന്‍ ശ്രമിക്കവെയാണ് കസ്റ്റംസ് പിടികൂടിയത്
Updated on
1 min read

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ വേട്ട. നാല് കേസുകളിലായി 2358 ഗ്രാം സ്വർണമിശ്രിതവും 1499 ഗ്രാം സ്വർണ ബിസ്‌ക്കറ്റുകളും വിദേശ കറൻസിയും പിടികൂടി. വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. 2358 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം ക്യാപ്സ്യൂൾ രൂപത്തിൽ കടത്താന്‍ ശ്രമിക്കവെയാണ് കസ്റ്റംസ് പിടികൂടിയത്.

ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഹസീക് മുപ്പിനിക്കാടൻ, കുവൈറ്റിൽ നിന്നെത്തിയ കോഴിക്കോട് അടിവാരം സ്വദേശി നൗഷാദ് അലി എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇരുവരും എയർ ഇന്ത്യയുടെ IX 398, IX 894 എന്നീ വിമാനങ്ങളിലാണ് എയര്‍പോര്‍ട്ടില്‍ എത്തിയത്. 1272 ഗ്രാം,1086 ഗ്രാം എന്നിങ്ങനെ തൂക്കം വരുന്ന സ്വർണമിശ്രിതം 4 വീതം ക്യാപ്സ്യൂളുകൾ എന്നിവ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് നമ്പർ IX 398 ഇൽ ജിദ്ദയിൽ നിന്നും എത്തിച്ചേർന്ന മലപ്പുറം പൂന്താനം സ്വദേശി ചോലക്കൽ ഷഫീക് എന്ന യാത്രക്കാരനില്‍ നിന്നും നിലയിൽ 1499 ഗ്രാം തൂക്കം വരുന്നതും 85,74,280 രൂപ വിപണി മൂല്യം ഉള്ളതുമായ 9 സ്വർണ ബിസ്‌ക്കറ്റുകളും കസ്റ്റംസ് പിടികൂടി. എമർജൻസി ലാമ്പിൽ സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. ഫ്ലൈറ്റ് നമ്പർ WY 298 ൽ മസ്കറ്റിലേക്ക് പോകാനായി എത്തിയ കാസര്‍ഗോഡ് ജില്ലക്കാരനായ മുഹമ്മദ് അലിയില്‍ നിന്നും രേഖകളില്ലാതെ വിദേശത്തേക്ക് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 17430 യുഎഇ ദിർഹവും കസ്റ്റംസ് പിടികൂടി.

logo
The Fourth
www.thefourthnews.in