കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; 1.2 കോടിയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; 1.2 കോടിയുടെ സ്വര്‍ണ്ണം പിടികൂടി

ക്യാപ്സ്യൂളുകളാക്കി മലാശയത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയത്.
Updated on
1 min read

കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണം കടത്താന്‍ ശ്രമം. മിശ്രിത രൂപത്തില്‍ കടത്തിയ 2.5 കിലോ സ്വര്‍ണ്ണം കരിപ്പൂരില്‍ എയര്‍ കസ്റ്റംസ് പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ സലാം, ഉംറ തീര്‍ത്ഥാടക സംഘത്തിനൊപ്പം എത്തിയ കോഴിക്കോട് മുക്കം സ്വദേശി അബ്ദുള്‍ ഷെരീഫ്, റിയാദില്‍ നിന്ന് എത്തിയ മലപ്പുറം വേങ്ങര സ്വദേശി റഫീഖ് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

ക്യാപ്സ്യൂളുകളാക്കി മലാശയത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയത്.
ക്യാപ്സ്യൂളുകളാക്കി മലാശയത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയത്.

ക്യാപ്സ്യൂളുകളാക്കി മലാശയത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. യഥാക്രമം 374 ഗ്രാം, 1059 ഗ്രാം 1069 ഗ്രാം വീതമുള്ള സ്വര്‍ണ്ണ മിശ്രിതമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

logo
The Fourth
www.thefourthnews.in