സൗജന്യ പേവിഷ പ്രതിരോധ വാക്‌സിന്‍ ബിപിഎല്ലുകാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചന

സൗജന്യ പേവിഷ പ്രതിരോധ വാക്‌സിന്‍ ബിപിഎല്ലുകാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചന

പേവിഷ ബാധയ്ക്കായി ചികിത്സ തേടുന്ന സാധാരണക്കാര്‍ 30ശതമാനം മാത്രമാണെന്ന് ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട്
Updated on
1 min read

സംസ്ഥാനത്ത് എല്ലാവര്‍ക്കും പേവിഷ പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നൽകുന്ന രീതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന. ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റം കൊണ്ടുവരാന്‍ ആലോചിക്കുന്നത്. സൗജന്യമായി വാക്‌സിന്‍ സേവനം ബിപിഎല്ലുകാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. പേവിഷബാധയ്ക്കായി ചികിത്സ തേടുന്ന സാധാരണക്കാര്‍ 30 ശതമാനം മാത്രമാണെന്ന് ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ഇതുവരെ പേവിഷ പ്രതിരോധ വാക്‌സിനും സൗജന്യമായാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കിയിരുന്നത്. ഒരു ഡോസിന് 350 രൂപയാണ് ചെലവ് വരുന്നത്. മുതിര്‍ന്ന വ്യക്തി നാല് ഡോസ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ 1400 രൂപയാണ് ആരോഗ്യവകുപ്പിന് ചെലവാകുന്നത്. വലിയ മുറിവുകളാണെങ്കില്‍ ഇമ്യൂണോഗ്ലോബുലിനും വാക്‌സിനൊപ്പം നല്‍കാറുണ്ട്. ഇരുപതിനായിരത്തോളം രൂപ വിലവരുന്ന ഈ വാക്‌സിനും സൗജന്യമായാണ് ഇതുവരെ നല്‍കി വന്നിരുന്നത്.

ഇവ സൗജന്യമായി നൽകുന്നത് നിര്‍ത്തുന്നത് വലിയ സാമ്പത്തിക ഞെരുക്കത്തിലേക്കാണ് സാധാരണക്കാരെ തള്ളിവിടുക. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ സൗജന്യസേവനം കൂടി നിര്‍ത്തലാക്കിയാല്‍ ആളുകള്‍ വാക്‌സിനെടുക്കാത്ത സാഹചര്യം ഉണ്ടാകുകയും സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യും.

logo
The Fourth
www.thefourthnews.in