ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ കെഎസ്ആര്‍ടിസിക്ക് 100 കോടി; സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന് ഉപാധി
കെഎസ്ആര്‍ടിസിയുടെ ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ 100 കോടി അനുവദിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് തുക അനുവദിച്ച് കൊണ്ട് ഉത്തരവിറക്കിയത്. കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കി വരുന്ന പരിഷ്‌കരണ നടപടികളുടെ അടിസ്ഥാനത്തിലും, തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലെ ധാരണകളുടെ അടിസ്ഥാനത്തിലും ആണ് തീരുമാനം എന്നും ഉത്തരവ് വ്യക്തമാക്കുന്നു. എന്നാല്‍ ഉപാധികളോടെയാണ് തുക അനുവദിച്ചത്.
കെഎസ്ആര്‍ടിസി പ്രതിസന്ധി വിഷയത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി തൊഴിലാളി സംഘടനകള്‍ ചര്‍ച്ച നടത്തിയിരുന്നു
നൂറ് കോടി രൂപ നല്‍കുന്നത് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയോടെയാണെന്നും ഉത്തരവില്‍ പറയുന്നു. നടപ്പു സാമ്പത്തിക വര്‍ഷം വകയിരുത്തിയിരിക്കുന്ന ബഡ്ജറ്റ് വിഹിതത്തില്‍ നിന്നാണ് തുക അനുവദിച്ചതെന്നും ഉത്തരവ് വ്യക്തമാക്കുന്നു. അതിനിടെ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിസി എംഡി യോഗം വിളിച്ചു. ഇന്ന് വൈകീട്ട് തന്നെ കെഎസ്ആര്‍ടിസി ആസ്ഥാനത്ത് ക്ലസ്റ്റര്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരും.
കെഎസ്ആര്‍ടിസി പ്രതിസന്ധി വിഷയത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി തൊഴിലാളി സംഘടനകള്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളകുടിശ്ശിക മുഴുവന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് 100 കോടി രൂപ ഉപാധികളോടെ അനുവദിച്ചിരിക്കുന്നത്.