ബില്ലടയ്ക്കേണ്ടത് ജനം മാത്രം; സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വെള്ളക്കരം കുടിശ്ശിക 1591.80 കോടി

ബില്ലടയ്ക്കേണ്ടത് ജനം മാത്രം; സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വെള്ളക്കരം കുടിശ്ശിക 1591.80 കോടി

ജല അതോറിറ്റിക്ക് വെള്ളക്കരത്തില്‍ കിട്ടാനുള്ള കുടിശ്ശികയുടെ 75 ശതമാനം തുകയും വിവിധ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളുമാണ് നല്‍കാനുള്ളത്
Updated on
2 min read

നഷ്ടം നികത്താനും വരുമാനം വര്‍ധിപ്പിക്കാനും നികുതിയും സെസുമുള്‍പ്പെടെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇതേ ഇനത്തില്‍ നല്‍കാനുള്ളത് ആയിരം കോടിയിലധികം. ഇന്ധന സെസിനും, നികുതി വര്‍ധനവിനും പിന്നാലെ ജല താരിഫ് കൂട്ടിയ നടപടി സാധാരണക്കാരന് അധിക ഭാരം നല്‍കിയിരിക്കുകയാണ്. എന്നാല്‍ പുതുക്കിയ വെള്ളക്കരം ഉള്‍പ്പെടെയുള്ളവരുടെ ബാധ്യത ജനങ്ങള്‍ക്ക് മേല്‍ മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് ഭീമമായ കുടിശ്ശിക സംബന്ധിച്ച കണക്കുകള്‍. ജല അതോറിറ്റിക്ക് വെള്ളക്കരം ഇനത്തില്‍ കിട്ടാനുള്ള കുടിശ്ശികയുടെ 75 ശതമാനം തുകയും വിവിധ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളുമാണ് നല്‍കാനുള്ളത്.

സാധാരണക്കാരന്‍ വെള്ളക്കരം അടക്കാന്‍ വൈകിയാല്‍ ഉടന്‍ നടപടിയെടുക്കുന്ന ജല അതോറിറ്റിയാണ് വര്‍ഷങ്ങളായി സര്‍ക്കാര്‍ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും വരുത്തിയ വീഴ്ച പരിശോധിക്കാതിരുന്നത്

സര്‍ക്കാര്‍ ഓഫീസുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, മറ്റുള്ളവര്‍ എന്നിവയില്‍ നിന്നും മാത്രമായി 1591.80 കോടി രൂപ കുടിശ്ശികയാണ് ജല അതോറിറ്റിക്ക് കിട്ടാനുള്ളത്. ഇതില്‍ ഏറിയ പങ്കും തദ്ദേശ സ്ഥാപനങ്ങലുടേതാണ് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഒന്നും രണ്ടും അഞ്ചും വര്‍ഷത്തെ കടമല്ല ഇത്. സാധാരണക്കാരന്‍ വെള്ളക്കരം അടക്കാന്‍ വൈകിയാല്‍ ഉടന്‍ നടപടിയെടുക്കുന്ന ജല അതോറിറ്റിയാണ് വര്‍ഷങ്ങളായി സര്‍ക്കാര്‍ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും വരുത്തിയ വീഴ്ച പരിശോധിക്കാതിരുന്നത്.

ബില്ലടയ്ക്കേണ്ടത് ജനം മാത്രം; സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വെള്ളക്കരം കുടിശ്ശിക 1591.80 കോടി
വെള്ളക്കരം വർധന: ജലവിഭവ വകുപ്പ് മുന്നോട്ട് വെച്ചത് മൂന്ന് നിർദേശങ്ങള്‍

968 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കാനുള്ളത്. 270 കോടിയിലധികം വിവിധ സര്‍ക്കാര്‍ വകുപ്പുകളും കുടിശ്ശിക വരുത്തിയിട്ടുണ്ട്. വന്‍കിട സ്ഥാപനങ്ങളടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും 210 കോടിയിലധികവും കുടിശ്ശികയുണ്ട്. 2021-22 വര്‍ഷത്തെ കണക്ക് പ്രകാരം ജല അതോറിറ്റിയുടെ നഷ്ടം 4911.42 കോടി രൂപയാണ്. കൂടാതെ ജല അതോറിറ്റി മറ്റ് വിവിധ കാര്യങ്ങളിലായി കൊടുക്കാനുള്ള ബാധ്യത 2567.05 കോടി രൂപയോളം വരും.

കുടിശ്ശിക പിരിച്ചെടുത്താല്‍ പോലും ജല അതോറിറ്റിയുടെ നിലവിലുള്ള നഷ്ടം നികത്താനോ ഭാവിയില്‍ നഷ്ടം ഉണ്ടാകാതിരിക്കുകയോ ചെയ്യില്ല

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ പറഞ്ഞത്

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും കുടിശ്ശിക പിരിച്ചെടുത്താല്‍ പോലും ജല അതോറിറ്റിയുടെ നിലവിലുള്ള നഷ്ടം നികത്താനോ ഭാവിയില്‍ നഷ്ടം ഉണ്ടാകാതിരിക്കാനോ കഴിയകയില്ലെന്ന് കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാരണത്താലാണ് വെള്ളക്കരം കൂട്ടാനുള്ള തീരുമാനം എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. വെറും ഒരു പൈസ മാത്രമാണ് ലിറ്ററിന് വര്‍ധിക്കുക എന്ന് വ്യക്തമാക്കിയായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്‍ നിരക്ക് വര്‍ധനയെ ന്യായീകരിക്കുകയും ചെയ്തിരുന്നു.

മാര്‍ച്ച് 31 വരെയാണ് കുടിശ്ശിക തിരിച്ചടക്കാന്‍ ജല അതോറിറ്റി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് സമയം അനുവദിച്ചിട്ടുള്ളത്. ഇതിനായി വാട്ടര്‍ അതോറിറ്റിയുടെ എല്ലാ ഓഫീസുകളിലും വാര്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും ഇക്കാര്യത്തില്‍ കത്തയച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പ്ലാന്‍ ഫണ്ടില്‍ നിന്നും തിരിച്ചടവിനുള്ള തുക ഈടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ജല അതോറിറ്റി കത്തയച്ചിട്ടുണ്ട്.

ആംനസ്റ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിശ്ശികയില്‍ ഇളവ് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയില്‍

ബില്ലടച്ചില്ലെങ്കില്‍ നിശ്ചിത കാലയളവിനുള്ളില്‍ തിരിച്ചടവില്ലെങ്കില്‍ കണക്ഷന്‍ വിഛേദിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് അതോറിറ്റി വ്യക്തമാക്കുമ്പോഴും നിലവിലെ ഭീമമായ തുക സര്‍ക്കാരിലേക്ക് എത്തിനാനിടയില്ല. ആംനസ്റ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിശ്ശികയില്‍ ഇളവ് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണെന്ന മന്ത്രിയുടെ പരാമര്‍ശം ഇതിലേക്കാണ് വെളിച്ചം വിശുന്നത്.

logo
The Fourth
www.thefourthnews.in