ക്രിസ്മസ് വിരുന്നിനുള്ള ഗവര്‍ണറുടെ ക്ഷണം മുഖ്യമന്ത്രിയും മന്ത്രിമാരും നിരസിച്ചു

ക്രിസ്മസ് വിരുന്നിനുള്ള ഗവര്‍ണറുടെ ക്ഷണം മുഖ്യമന്ത്രിയും മന്ത്രിമാരും നിരസിച്ചു

പ്രതിപക്ഷ നേതാവും വിരുന്നില്‍ പങ്കെടുക്കില്ല
Updated on
1 min read

രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിനുള്ള ഗവര്‍ണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. 14ന് രാജ്ഭവനില്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. വിരുന്നിലേക്ക് ക്ഷണിച്ച് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ കത്ത് നല്‍കിയിരുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കില്ല. 13ന് വൈകിട്ട് ഡല്‍ഹിയിലേക്ക് പോകുന്നതിനാല്‍ ചടങ്ങിലേക്ക് എത്താനാകില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിശദീകരണം.

ചാന്‍സലര്‍ വിഷയത്തില്‍ ഗവർണർ - സര്‍ക്കാര്‍ പോര് മുറുകുന്നതിനിടെയാണ് ക്രിസ്മസ് വിരുന്നിലേക്ക് ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നത്. സാധാരണ എത്ര തിരക്കുണ്ടായാലും ഗവര്‍ണര്‍ ക്ഷണിച്ചാല്‍ രാജ്ഭവനിലെത്തുന്നതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പുലർത്തുന്ന കീഴ്‌വഴക്കം. നിയമസഭാ സമ്മേളനത്തിന്റെ ആദ്യഘട്ടം 13ന് പൂർത്തിയാകുന്നത് കൂടി കണക്കിലെടുത്താണ് ഗവർണർ ആഘോഷം 14ന് സംഘടിപ്പിക്കുന്നത്.

ക്രിസ്മസ് വിരുന്നിനുള്ള ഗവര്‍ണറുടെ ക്ഷണം മുഖ്യമന്ത്രിയും മന്ത്രിമാരും നിരസിച്ചു
ക്രിസ്മസ് വിരുന്ന് ; മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവര്‍ണര്‍

ഗവര്‍ണറുടെ നടപടി സര്‍ക്കാരിനോടുള്ള മധുരപ്രതികരമാണെന്ന വ്യാഖ്യാനമുള്‍പ്പെടെ വന്നിരുന്നു. സര്‍ക്കാര്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലേക്ക് ഗവർണര്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു വ്യാഖ്യാനം. എന്നാല്‍ ഗവര്‍ണറുമായുള്ള തുറന്ന പോര് ഒരു വിരുന്നില്‍ മയപ്പെടുത്തേണ്ടതില്ലെന്ന് തന്നെയാണ് സര്‍ക്കാന്‍ നല്‍കുന്ന സൂചന.

logo
The Fourth
www.thefourthnews.in