സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന സമരത്തിലേക്ക്; ഇന്ന് പ്രതിഷേധ ദിനം, ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണ

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന സമരത്തിലേക്ക്; ഇന്ന് പ്രതിഷേധ ദിനം, ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണ

ഇന്ന് പ്രതിഷേധദിനം.
Updated on
1 min read

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. സര്‍ക്കാര്‍ നല്‍കിയ വിവിധ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്നുമുതല്‍ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. അടിസ്ഥാന ശമ്പളത്തില്‍ കുറവ് വരുത്തിയ സര്‍ക്കാര്‍ നടപടിക്ക് എതിരെയുള്‍പ്പെടെയാണ് സംഘടന പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് പ്രതിഷേധദിനമായി ആചരിക്കും.

തലസ്ഥാനത്ത് ഡിഎച്ച്എസ് ഓഫിസിനു മുന്നിലും ജില്ലകളില്‍ കലക്ട്രേറ്റ്, ഡിഎംഒ ഓഫിസ് കേന്ദ്രീകരിച്ചും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും

ആശുപത്രികളുടെ പ്രവര്‍ത്തനം മുടങ്ങാത്ത തരത്തിലായിരിക്കും പ്രതിഷേധമെന്നാണ് സംഘടനയുടെ വിശദീകരണം. പ്രതിഷേധ പരിപാടികളുടെ ഭാഗമായി തലസ്ഥാനത്ത് ഡിഎച്ച്എസ് ഓഫിസിനു മുന്നിലും ജില്ലകളില്‍ കലക്ട്രേറ്റ്, ഡിഎംഒ ഓഫിസ് കേന്ദ്രീകരിച്ചും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. ഉച്ചയ്ക്കു 2-30 മുതല്‍ 4 മണിവരെയാണ് ധര്‍ണ. പ്രതിഷേധത്തിന്റെ അടുത്ത ഘട്ടത്തില്‍ ഒക്ടോബര്‍ 11 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും സംഘടന അറിയിച്ചു.

അടിസ്ഥാന ശമ്പളത്തിലടക്കം കുറവു വരുത്തുന്ന ആരോഗ്യവകുപ്പിന്റെ നടപടി ഡോക്ടര്‍മാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് എന്നും സംഘടനാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ ആരോഗ്യ മന്ത്രിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും സാന്നിധ്യ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ പ്രശ്‌നപരിഹാരങ്ങള്‍ക്കായി നല്‍കിയ ഉറപ്പുകള്‍ രേഖാമൂലം അധികൃതര്‍ നല്‍കിയിരുന്നു. ഇതില്‍ സുപ്രധാനമായ വിഷയങ്ങള്‍ ഇപ്പോഴും പാലിക്കപ്പെട്ടില്ലെന്നാണ് പ്രധാന ആരോപണം. ഇതിനൊപ്പം അടിസ്ഥാന ശമ്പളത്തിലടക്കം കുറവു വരുത്തുന്ന ആരോഗ്യവകുപ്പിന്റെ നടപടി ഡോക്ടര്‍മാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് എന്നും സംഘടനാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in