സമരം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ : നാളെ സൂചനാ പണിമുടക്ക്

സമരം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ : നാളെ സൂചനാ പണിമുടക്ക്

വെട്ടിച്ചുരുക്കിയ ശമ്പളം പൂര്‍ണമായും പുനഃസ്ഥാപിച്ച് നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം
Updated on
1 min read

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന പണിമുടക്കാനൊരുങ്ങി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. നാളെ പ്രതിഷേധ സൂചകമായി പണിമുടക്കുമെന്നും ഒക്ടോബര്‍ 11 മുതല്‍ കൂട്ട അവധിയില്‍ പ്രവേശിക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ അറിയിച്ചു. വെട്ടിക്കുറച്ച ശമ്പളാനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാമെന്ന ഉറപ്പ് സർക്കാർ പാലിക്കാത്തതിനെ തുടർന്നാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിക്കുന്നത്

പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കെ ജി എം ഒ എയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ നാളെ ധര്‍ണ നടത്തും. രോഗീ പരിചരണത്തെ ബാധിക്കാതെ ജില്ലയിലെ ഡി എം ഒ ഓഫീസിന് മുന്നിലാകും ധര്‍ണ. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഒക്ടോബര്‍ 11 മുതല്‍ കൂട്ട അവധിയിലേക്ക് പ്രവേശിക്കും.

ശമ്പള പരിഷ്‌കരണ ഉത്തരവില്‍ ഡോക്ടര്‍മാരുടെ അടിസ്ഥാന ശമ്പളം വെട്ടിക്കുറയ്ക്കുകയും, ലഭിച്ചു കൊണ്ടിരുന്ന പല അനുകൂല്യങ്ങളും നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.ഇവ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഡോക്ടര്‍മാര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രതിഷേധം നടത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യ മന്ത്രി സംഘടനയുമായി ചര്‍ച്ച നടത്തി പ്രശ്‌നം ഉടനെ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കി. എട്ട് മാസമായിട്ടും വാക്കു പാലിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്നാണ് ഡോക്ടർമാരുടെ ആക്ഷേപം.

എല്ലാം വിഭാഗം ജനങ്ങളും തങ്ങളുടെ വീടുകളില്‍ സുരക്ഷിതരായി ഇരുന്ന കോവിഡ് കാലത്തും സേവന സന്നദ്ധരായിരുന്ന ഡോക്ടര്‍മാരോടുണ്ടായ കടുത്ത അവഗണനക്കെതിരെ എല്ലാം മുഖ്യധാര മാധ്യമങ്ങളും പൊതു സമൂഹവും ശക്തമായി പ്രതികരിച്ചതാണ്.
കെ ജി എം ഒ പ്രസ്താവന

കഴിഞ്ഞ വര്‍ഷം നടത്തിയ സമരത്തെ തുടര്‍ന്ന് ധനകാര്യവകുപ്പുമായി ആലോചിച്ച് ശമ്പളാനുകൂല്യങ്ങളും റൂറല്‍ സര്‍വീസുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങളായിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചണ് ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നത്.

logo
The Fourth
www.thefourthnews.in