ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കും: മുഖ്യമന്ത്രിയുടേത് ഭീകരരുടെ ഭാഷ: ഗവർണർ

ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കും: മുഖ്യമന്ത്രിയുടേത് ഭീകരരുടെ ഭാഷ: ഗവർണർ

"മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ തലവനായ തന്നെ ഭീഷണിപ്പെടുത്തുകയാണ്. എന്നാൽ അതിനൊന്നും താൻ വഴങ്ങില്ല"
Updated on
1 min read

ഗവർണറെ സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള സർക്കാർ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമനങ്ങളിൽ ഇടപെടാൻ സർക്കാരിന് യാതൊരു അധികാരവുമില്ലെന്ന് ഗവർണർ ആവർത്തിച്ചു. യുജിസി നിയമങ്ങൾക്ക് താഴെയാണ് സംസ്ഥാന നിയമങ്ങളെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെയും ഗവർണർ അതിരൂക്ഷ ഭാഷയിലാണ് വിമർശിച്ചത്. അദ്ദേഹം സംസാരിക്കുന്നത് ഭീകരരുടെ ഭാഷയാണ്. മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ തലവനായ തന്നെ ഭീഷണിപ്പെടുത്തുകയാണ്. എന്നാൽ അതിനൊന്നും താൻ വഴങ്ങില്ല. എത്ര വലിയ പ്രത്യാഘാതം ഉണ്ടായാലും നേരിടാൻ തയ്യാറാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ നിന്ന് മീഡിയ വൺ, കൈരളി എന്നിവരെ പുറത്താക്കിയതിനെയും ഗവർണർ ന്യായീകരിച്ചു. തന്റെ ട്വീറ്റ് വളച്ചൊടിച്ചു. അത് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in