വിഴിഞ്ഞത്ത് കോടതി വിധി നടപ്പാക്കാനറിയാം, സമവായത്തിനാണ് ശ്രമം; തുറമുഖ നിർമാണവുമായി മുന്നോട്ടെന്ന് ആവര്‍ത്തിച്ച് സർക്കാർ

വിഴിഞ്ഞത്ത് കോടതി വിധി നടപ്പാക്കാനറിയാം, സമവായത്തിനാണ് ശ്രമം; തുറമുഖ നിർമാണവുമായി മുന്നോട്ടെന്ന് ആവര്‍ത്തിച്ച് സർക്കാർ

മത്സ്യ തൊഴിലാളികള്‍ക്ക് പിന്നില്‍ ആര്? ഗുണ്ടകളാല്‍ നിര്‍മ്മാണം തടസപ്പെടുത്താനാകില്ല
Updated on
1 min read

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് സര്‍ക്കാര്‍. വിഴിഞ്ഞം സീ പോര്‍ട്ട് കമ്പനി സംഘടിപ്പിച്ച സെമിനാറിലാണ് മന്ത്രിമാര്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍ തുറമുഖകാര്യ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് സെമിനാറില്‍ പങ്കെടുത്ത് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

'വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഈ രാജ്യം അംഗീകരിക്കാന്‍ പോകുന്നില്ല ഗെയ്ല്‍ സമരം കണ്ടതല്ലേ. റോഡില്‍ പോലും നിസ്‌കരിച്ച് പ്രതിഷേധിച്ചില്ലേ.സമരക്കാര്‍ക്ക് പിന്നില്‍ ആരാണ് തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ടുപോകാനല്ലെന്നും' മന്ത്രി അബ്ദുറഹ്‌മാന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഈ രാജ്യം അംഗീകരിക്കാന്‍ പോകുന്നില്ല

'വിഴിഞ്ഞം പോർട്ട് അദാനിയുടെ പോർട്ട് അല്ല' അത് സർക്കാരിന്റെതാണെന്നായിരുന്നു അഹമ്മദ് ദേവര്‍കോവിലിന്റെ പ്രതികരണം. 'ചില തല്പര കക്ഷികൾ പ്രചരിപ്പിക്കും പോലെ 'വിഴിഞ്ഞം പോർട്ട് അദാനിയുടെ പോർട്ട് അല്ല' അത് സർക്കാരിന്റെ പോർട്ട് ആണ്. സർക്കാർ തെരഞ്ഞെടുത്ത നിർമാണ കമ്പനിയും നിശ്ചിത വർഷത്തേക്ക് നടത്തിപ്പ് അവകാശം ഉള്ളവരും മാത്രമാണ് അദാനി കമ്പനി. തീര ശോഷണത്തിന് കാരണം തുറമുഖ നിർമാണമല്ല എന്നത് ശാസ്ത്രീയമായി തെളിയിച്ചതാണ്, കോവളത്തും ശംഖുമുഖത്തും തീരം തിരിച്ചെത്തിയത് തന്നെ ഇതിന് ഉദാഹരണമാണെന്നും മന്ത്രി അഹമദ് ദേവർകോവിൽ സെമിനാറില്‍ പറഞ്ഞു.

'വിഴിഞ്ഞം പോർട്ട് അദാനിയുടെ പോർട്ട് അല്ല'

സാന്ത്വനത്തിന്റെയും സ്‌നേഹത്തിന്റെയും ഭാഷയിലാണ് സര്‍ക്കാര്‍ സംസാരിക്കുന്നത് ഏതൊരു സര്‍ക്കാരിനും താഴുന്നതിന് പരിധിയുണ്ട്. അതിനപ്പുറത്തേക്ക് സംസ്ഥാന സര്‍ക്കാരിനും താഴാന്‍ ആവില്ല,ആ യാഥാര്‍ഥ്യം എല്ലാവരും മനസിലാക്കണം, ഇത് സമരമല്ല. ഒരു രാജ്യത്തിനാവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടയുന്നത് രാജ്യദ്രോഹ കുറ്റമായാണ് കാണേണ്ടത്. ഒരു നിമിഷം കൊണ്ട് കോടതി പറയും പോലെയൊക്കെ ചെയ്യാന്‍ പറ്റും. പക്ഷേ പ്രതിഷേധക്കാരെ പറഞ്ഞ് മനസിലാക്കുകയാണിപ്പോള്‍ ചെയ്യേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ആശങ്ക ദൂരീകരിച്ച് കാര്യങ്ങള്‍ ചർച്ച ചെയ്യാനാണ് സർക്കാരിനും താല്‍പര്യമെന്ന് മന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു. തുറമുഖ നിർമ്മാണം നിർത്തിവെയ്ക്കണമെന്നതൊഴിച്ച് സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതാണ്. തുറമുഖ നിർമ്മാണം നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നത് അംഗീകരിക്കാനാവില്ല. കോടതി പറയുന്നതും നിയമപരമായി കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു.

അതിനിടെ, സെമിനാര്‍ ഉദ്ഘാടനം ചെയ്യാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാന നിമിഷം പിന്നീട് പരിപാടിയില്‍ നിന്നും ഒഴിവായി. ആരോഗ്യപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നു എന്നാണ് ഔദ്യഗിക വിശദീകരണം.

logo
The Fourth
www.thefourthnews.in