KERALA
വിജിലൻസ് അന്വേഷണങ്ങൾക്ക് സമയപരിധി നിശ്ചയിച്ച് സർക്കാർ; ഒരു വർഷത്തില്‍ കൂടുതല്‍ അന്വേഷണം നീളില്ല
വിജിലൻസ് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടർ മനോജ് എബ്രഹാം നൽകിയ ശുപാർശ അംഗീകരിച്ചാണ് സർക്കാർ ഉത്തരവ്
വിജിലൻസ് അന്വേഷണങ്ങൾക്ക് സമയ പരിധി നിശ്ചയിച്ച് സംസ്ഥാന സർക്കാർ. വിജിലൻസ് കേസുകളുടെ പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനുളളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. അനധികൃത സ്വത്തുസമ്പാദനം അടക്കമുള്ള മറ്റ് കേസുകള്‍ 12 മാസത്തിനകം തീർക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
ഇതിനുപുറമേ വിജിലൻസ് സംഘം രഹസ്യഅന്വേഷണം, മിന്നൽ പരിശോധന എന്നിവ നടത്തിയാൽ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ട്രാപ്പ് കേസുകൾക്ക് ആറുമാസം. വിജിലൻസ് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടർ മനോജ് എബ്രഹാം നൽകിയ ശുപാർശ അംഗീകരിച്ചാണ് സർക്കാർ ഉത്തരവ്.
ഉത്തരവ് നടപ്പിലാക്കുന്നതോടെ സർക്കാർ ജീവനക്കാരുടെയും രാഷ്ട്രീയക്കാരുടെയും ഉൾപ്പെടെ കാലങ്ങളായി നീണ്ടുപോകുന്ന കേസുകൾ എളുപ്പത്തിൽ തീർപ്പാക്കാൻ വഴിയൊരുക്കും.