ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

'ഗവര്‍ണര്‍ അധികാരത്തിനപ്പുറം പ്രവര്‍ത്തിച്ചു': വിസിമാര്‍ ഹൈക്കോടതിയില്‍

ഗവർണർ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് നിയമിവിരുദ്ധമാണെന്ന് കാണിച്ചാണ് ഹർജി
Updated on
1 min read

ഗവർണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വൈസ് ചാന്‍സലർമാർ ഹൈക്കോടതിയില്‍. ഗവർണർ നല്‍കിയ നോട്ടീസ് നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് ഹർജി. കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനടക്കം ഏഴ് വൈസ് ചാന്‍സലര്‍മാരാണ് ഹൈക്കോടതിയെ സമീപിച്ചത്. വിരമിച്ച കേരള യൂണിവേഴ്‌സിറ്റി വിസിയും കോടതിയെ സമീപിച്ചിട്ടുണ്ട്.

പുറത്താക്കാതിരിക്കാന്‍ കാരണം ചോദിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. അന്വേഷണം നടത്തി തെറ്റ് കണ്ടെത്തിയാല്‍ മാത്രമേ പുറത്താക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമുള്ളു. ഗവര്‍ണര്‍ അധികാരത്തിനപ്പുറം പ്രവര്‍ത്തിച്ചെന്നും വിസിമാര്‍ ഹർജിയില്‍ പറയുന്നു. കാരണം കാണിക്കാനുള്ള സമയം നാളെ അവസാനിരിക്കെയാണ് വിസിമാരുടെ നീക്കം.

കണ്ണൂര്‍, കേരള, എംജി, കാലിക്കറ്റ്, ഫിഷറീസ്, മലയാളം, കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കാലടി സംസ്കൃത സര്‍വകലാശാല, കുസാറ്റ് സര്‍വകലാശാലകളിലെ വിസിമാരോടാണ് ഗവർണർ രാജി ആവശ്യപ്പെട്ടത്. രാജി വെക്കില്ലെന്ന് വിസിമാർ നിലപാടെടുത്തതോടെ ഗവർണർ കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in