''ഇര്‍ഫാന്‍ ഹബീബ് ആക്രമിച്ചത് കേരളത്തിലായതിനാല്‍; യുപിയിലാണെങ്കില്‍ നടക്കില്ല'': ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍
കണ്ണൂർ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ കയ്യേറ്റം ചെയ്യാൻ കണ്ണൂർ വിസി ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് ഗവര്‍ണര്‍ ആവര്‍ത്തിച്ചത്. ഇർഫാൻ ഹബീബ് ആക്രമിക്കാൻ ശ്രമിച്ചു. കേരളത്തിലായത് കൊണ്ടാണ് ഇത് നടക്കുന്നത്. ഉത്തർപ്രദേശിലാണെങ്കിൽ നടക്കില്ല. അവിടെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചാൽ എന്താണ് സംഭവിക്കുകയെന്നും ഇർഫാനറിയാം. വിയോജിക്കുന്നവരെ ആക്രമിക്കുന്നതാണ് കേരളത്തിലെ ചില പ്രത്യയശാസ്ത്രങ്ങളെന്നും ഗവർണർ ഡൽഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ഇർഫാൻ ഹബീബിനെതിരെ സർക്കാർ നടപടിയെടുത്തില്ല. കണ്ണൂർ വിസിയുടെ പുനർ നിയമനം അക്രമത്തിന് കൂട്ടുനിന്നതിലുള്ള പ്രതിഫലമാണെന്നും ഗവർണർ ആരോപിച്ചു. അതിനിടെ സർവകലാശാല ഭേദഗതി ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണർ ആവർത്തിച്ചു. ബില്ലിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്. നേതാക്കളുടെ ബന്ധുനിയമനമാണ് ലക്ഷ്യമെന്നും ഗവർണർ ആരോപിച്ചു.
ഭരണഘടനാ വിരുദ്ധമായ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭരണഘടനയ്ക്ക് അനുസൃതമായിട്ട് മാത്രമായിരിക്കും താന്‍ പ്രവര്‍ത്തിക്കുക. ഭരണഘടനയ്ക്കെതിരായി ഒരു പേപ്പറിലും ഒപ്പിടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ചയുടെ വക്കിലാണെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.