ഡിസംബര്‍ 12 ന് ഹാജരാകണം; കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച വിസിമാരെ ഹിയറിങിന് വിളിച്ച് ഗവര്‍ണര്‍
ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിസി നിയമനം അസാധുവാക്കിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കിയ വിസിമാരെ ഹിയറിങിന് വിളിച്ച് ഗവര്‍ണര്‍. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാല വിസി സ്ഥാനത്ത് നിന്നും പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന നോട്ടീസ് ലഭിച്ചിട്ടുള്ള വിസിമാരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹിയറിങിന് വിളിച്ചത്.
ഡിസംബര്‍ പന്ത്രണ്ടിനാണ് ഗവര്‍ണര്‍ ഹിയറിങ് നിശ്ചയിച്ചിരിക്കുന്നത്. അന്നേ ദിവസം 11 മണിക്ക് എല്ലാവരോടും രാജ്ഭവനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കെടിയു, ഫിഷറീസ് മുന്‍ വിസിമാര്‍ ഒഴികെ 9 വിസിമാരെയാണ് ഹിയറിങ്ങിന് ക്ഷണിച്ചിട്ടുള്ളത്.
11 മണിക്ക് എല്ലാവരോടും രാജ്ഭവനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്
സര്‍വകലാശാലയുടെ ചാന്‍സലര്‍ കുടിയായ ഗവര്‍ണര്‍ നല്‍കി കാരണം കാണിക്കല്‍ നോട്ടീസിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചവര്‍ കൂടിയാണ് ഇവര്‍. വിസിമാരുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ ഇരിക്കവേയാണ് ഗവര്‍ണര്‍ ഹിയറിങ്ങിന് വിളിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് വരെ മേല്‍ നടപടികള്‍ കൈകൊള്ളരുത് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിസിമാരുടെ ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കവേയാണ് ഗവര്‍ണര്‍ ഹിയറിങ്ങിന് വിളിച്ചിരിക്കുന്നത്
നേരത്തെ, ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസിന് പത്ത് വിസിമാരും മറുപടി നല്‍കി. കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രനാണ് സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി, ഏറ്റവുമൊടുവില്‍ മറുപടി നല്‍കിയത്. അഭിഭാഷകന്‍ മുഖേനെയാണ് കണ്ണൂര്‍ വിസി ഗവര്‍ണറെ മറുപടി അറിയിച്ചത്. യുജിസി മാര്‍ഗനിര്‍ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വി സിമാര്‍ ചാന്‍സലറെ അറിയിച്ചിരിക്കുന്നത്. വി സിമാര്‍ക്ക് ഹിയറിങ് നടത്തിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ തീരുമാനം.